Trending News
HomeIndian Newsഅമേരിക്കയിൽ ജന്മാവാകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

അമേരിക്കയിൽ ജന്മാവാകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

അമേരിക്കയിൽ ജന്മാവാകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

അമേരിക്കയിൽ ജന്മാവാകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമത്തിന് കനത്ത തിരിച്ചടി. അമേരിക്കൻ മണ്ണിൽ ജനിക്കുന്നവർക്ക് സ്വയമേവ പൗരത്വം ലഭിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള ട്രംപിന്റെ എക്‌സിക്യുട്ടീവ് ഉത്തരവ് യുഎസ് സുപ്രീംകോടതി റദ്ദാക്കി. ജന്മനാൽ ലഭിക്കുന്ന പൗരത്വ അവകാശം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമം തടഞ്ഞ് സുപ്രീംകോടതി.
ഒമ്പത് അംഗ ബെഞ്ചിൽ 6-3 ഭൂരിപക്ഷത്തിനാണ് ട്രംപിന്റെ ഉത്തരവ് തള്ളിക്കൊണ്ട് സുപ്രീംകോടതി സുപ്രധാന വിധി പ്രസ്താവിച്ചത്. യുഎസിൽ അനധികൃതമായോ താൽക്കാലികമായി താമസിക്കുന്നവർക്ക് ജനിക്കുന്ന കുട്ടികൾ അമേരിക്കൻ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചുള്ള ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവാണ് കോടതി തള്ളിയത്.
തന്റെ രണ്ടാം ഊഴത്തിന്റെ ആദ്യദിനം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടിരുന്നു. ട്രംപിന്റെ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികളിൽ ഫെഡറൽ കോടതികൾ ഈ ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഏപ്രിൽ മാസത്തിൽ ഈ കേസിൽ സുപ്രീം കോടതിയിൽ വാദം കേൾക്കുന്ന സമയത്ത് പ്രസിഡന്റ് നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. ഇതോടെ സുപ്രീം കോടതിയിലെ വാദം കേൾക്കലിൽ പങ്കെടുക്കുന്ന അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ സിറ്റിങ് പ്രസിഡന്റായി ട്രംപ് മാറി.

error: Content is protected !!