a
HomeInternational Affairsഅമേരിക്കയുടെ കപ്പൽ പിടിച്ചെടുക്കലിനെതിരെ ഇറാൻ.

അമേരിക്കയുടെ കപ്പൽ പിടിച്ചെടുക്കലിനെതിരെ ഇറാൻ.

അമേരിക്കയുടെ കപ്പൽ പിടിച്ചെടുക്കലിനെതിരെ ഇറാൻ.

ഇറാനിയൻ എണ്ണയുമായി പോവുകയായിരുന്ന രണ്ട് കൂറ്റൻ കപ്പലുകൾ അമേരിക്കൻ സൈന്യം പിടിച്ചെടുത്തതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നു. അമേരിക്കയുടെ ഈ നടപടിയെ ‘അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നും’ ‘കടൽക്കൊള്ളയെന്നും’ വിശേഷിപ്പിച്ച ഇറാൻ, വാഷിംഗ്ടണിന്റെ നീക്കങ്ങളെ ശക്തമായി അപലപിച്ചു. സമുദ്രങ്ങളിൽ സായുധ കവർച്ചയ്ക്ക് അമേരിക്ക നിയമസാധുത നൽകുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
കടൽക്കൊള്ളക്കാരുടെ തിരിച്ചുവരവിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) കുറിച്ചു. ഔദ്യോഗിക പതാകകൾക്ക് കീഴിൽ നിയമവിരുദ്ധമായ പള്ളയടക്കലിനെ ന്യായീകരിക്കാൻ അമേരിക്കൻ അധികൃതർ നിയമപരമായ വാറന്റുകൾ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ നിയമപരമായ നടപടിയാണിതെന്ന് അമേരിക്കൻ അധികൃതർ വ്യക്തമാക്കി. ‘മജസ്റ്റിക് എക്സ്’ (Majestic X), ‘ടിഫാനി’ (Tifani) എന്നീ കപ്പലുകളാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് അമേരിക്കൻ സൈന്യം പിടിച്ചെടുത്തത്. ഓരോ കപ്പലിലും ഏകദേശം 19 ലക്ഷം ബാരൽ വീതം ഇറാനിയൻ എണ്ണ ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. നിയമവിരുദ്ധമായ എണ്ണ ശൃംഖലകളെ തകർക്കുന്നതിനും ഉപരോധിക്കപ്പെട്ട രാജ്യങ്ങൾ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നത് തടയുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് അവർ വ്യക്തമാക്കി.