a
HomeCanada Newsആൽബർട്ട നിയമസഭയിൽ അംഗീകാരം നേടി മഴത്തുള്ളി മീഡിയ; മലയാളി സമൂഹത്തിന് അഭിമാന നിമിഷം

ആൽബർട്ട നിയമസഭയിൽ അംഗീകാരം നേടി മഴത്തുള്ളി മീഡിയ; മലയാളി സമൂഹത്തിന് അഭിമാന നിമിഷം

ആൽബർട്ട നിയമസഭയിൽ അംഗീകാരം നേടി മഴത്തുള്ളി മീഡിയ; മലയാളി സമൂഹത്തിന് അഭിമാന നിമിഷം

കാനഡയിലെ ആൽബർട്ട പ്രവിശ്യയുടെ നിയമസഭയിൽ മലയാളി സമൂഹത്തിനും മാധ്യമരംഗത്തിനും അഭിമാന നിമിഷമായി മാറിയ ഒരു പ്രത്യേക അംഗീകാരം സ്വന്തമാക്കി മഴത്തുള്ളി മീഡിയ. ആൽബർട്ട നിയമസഭയിലേക്ക് പ്രത്യേകമായി ക്ഷണിക്കപ്പെട്ട മழത്തുള്ളി ടീമിനെ MLA പീറ്റർ സിംഗ്, MLA ഷെയിൻ ഗെറ്റ്സൺ എന്നിവർ ആദരപൂർവ്വം സ്വാഗതം ചെയ്തു.
സമൂഹ മാധ്യമം, സാംസ്‌കാരിക പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി ബന്ധങ്ങൾ എന്നിവയിൽ മഴത്തുള്ളി മീഡിയ നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങളെ അംഗീകരിച്ചുകൊണ്ടായിരുന്നു ഈ ക്ഷണം. കാനഡയിലെ മലയാളി സമൂഹത്തിന്റെ ശബ്ദമായി വളർന്ന മഴത്തുള്ളിയുടെ പ്രവർത്തനങ്ങൾ നിയമസഭാതലത്തിൽ അംഗീകരിക്കപ്പെട്ടത് ഏറെ അഭിമാനകരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
മഴത്തുള്ളിയുടെ CEO & Founder ആയ ജോർജ്, കൂടാതെ ഗ്ലെൻ, ടീന, ചിപ്പി, ദേവിക എന്നിവർ മഴത്തുള്ളി ടീമിനെ പ്രതിനിധീകരിച്ച് നിയമസഭയിൽ പങ്കെടുത്തു. ഈ പ്രത്യേക അംഗീകാരം മഴത്തുള്ളിയുടെ എല്ലാ പിന്തുണക്കാരുടെയും, വോളന്റിയർമാരുടെയും, സ്പോൺസർമാരുടെയും, ഇവന്റുകളിൽ പങ്കെടുത്ത കലാകാരന്മാരുടെയും മത്സരാർത്ഥികളുടെയും, പ്രേക്ഷകരുടെയും, കൂടാതെ മുഴുവൻ കമ്മ്യൂണിറ്റിയുടെയും കൂട്ടായ പരിശ്രമത്തിനും പിന്തുണയ്ക്കും ലഭിച്ച അംഗീകാരമായി മാറി.
MLAമാരായ പീറ്റർ സിംഗ്, ഷെയിൻ ഗെറ്റ്സൺ എന്നിവർ നൽകിയ സ്നേഹപൂർവ്വമായ ക്ഷണത്തിനും അംഗീകാരത്തിനും മഴത്തുള്ളി മീഡിയ നന്ദി രേഖപ്പെടുത്തി.