a
HomeIndian Newsഇന്ത്യയും ന്യൂസിലൻഡും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു

ഇന്ത്യയും ന്യൂസിലൻഡും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു

ഇന്ത്യയും ന്യൂസിലൻഡും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു

മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിൽ (Free Trade Agreement) ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. വ്യാപാര ബന്ധങ്ങൾ ആഴത്തിലാക്കാനും പുതിയ വിപണികൾ തുറക്കാനും ബിസിനസ്-തൊഴിൽ മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ കരാർ.
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക്ലേയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയുടെ ഏറ്റവും വേഗത്തിൽ പൂർത്തിയായ വ്യാപാര ചർച്ചകളിൽ ഒന്നാണിത്. ഒരു വർഷത്തിനുള്ളിൽ തന്നെ ഇതിന്റെ നടപടികൾ പൂർത്തിയാക്കാൻ ഇരുരാജ്യങ്ങൾക്കും സാധിച്ചു.
ന്യൂസിലൻഡ് പാർലമെന്റിന്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ കരാർ ഔദ്യോഗികമായി നിലവിൽ വരും. ഇന്ത്യയിലേക്ക് ഏകദേശം 20 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനവും ഈ കരാറിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട്. ഇത് എംഎസ്എംഇ (MSME) മേഖലയ്ക്കും കയറ്റുമതി രംഗത്തിനും വലിയ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ.