കാനഡയിലെ പ്രമുഖ സംരംഭകരായ മഴത്തുള്ളി മീഡിയ അവതരിപ്പിച്ച Whistle Podu Dance Fest & Award Night Season 2
കാനഡയിലെ പ്രമുഖ സംരംഭകരായ മഴത്തുള്ളി മീഡിയ അവതരിപ്പിച്ച Whistle Podu Dance Fest & Award Night Season 2, 1000-ഓളം പ്രേക്ഷകരുടെ സാന്നിധ്യത്തിൽ എഡ്മൺട്ടണിൽ ചരിത്രമെഴുതി. വിവിധ കലാപ്രകടനങ്ങളും പുരസ്കാര വിതരണവും ഉൾപ്പെടുത്തി നടത്തിയ ഈ മെഗാ ഇവന്റ് സമൂഹത്തിലെ കലാസ്നേഹികളുടെ വലിയ ശ്രദ്ധ നേടി.
പ്രശസ്ത ചലച്ചിത്ര നടി അനുസ്രീ നായർ മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുത്തു. അവർ മത്സരാർത്ഥികളുടെയും സംഘാടകരുടെയും പ്രകടനങ്ങൾ അഭിനന്ദിക്കുകയും, വിദേശരാജ്യങ്ങളിൽ ഇന്ത്യൻ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരത്തിലുള്ള വേദികൾ സമൂഹത്തിൽ ഏറെ വിലമതിക്കപ്പെടേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു.
ഡാൻസ് ഫെസ്റ്റിൽ 31 ടീമുകൾ പങ്കെടുക്കുകയുണ്ടായി. വിവിധ ഭാഷകളിലെ സിനിമാറ്റിക് നൃത്തങ്ങൾ ഉൾപ്പെടെ, വിവിധ ശൈലികളിലുള്ള കലാപ്രകടനങ്ങൾ പ്രേക്ഷകർ ആവേശത്തോടെ ആസ്വദിച്ചു. മത്സരരീതിയിലുള്ള പരിപാടിയല്ലാതെ, യുവ കലാകാരന്മാർ അവരുടെ പ്രതിഭ പ്രദർശിപ്പിക്കുന്നതിനും വിവിധ ഇന്ത്യൻ സംസ്കാരങ്ങളിലെ നൃത്തമികവുകൾ പങ്കിടുന്നതിനും ഈ ഡാൻസ് ഫെസ്റ്റ് ഒരു സാംസ്കാരിക വേദിയായാണ് സംഘടിപ്പിച്ചത്.
ഡാൻസ് ഫെസ്റ്റിനോടൊപ്പം കലാരംഗത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്ക് Art Excellence Awardsനൽകി ആദരിച്ചു.
മഴത്തുള്ളി മാനേജിംഗ് ഡയറക്ടർ ടീനാ ജോര്‍ജ്, ഇവന്റ് കോർഡിനേറ്റർ ഡോ. പാർവതി ഗോപിനാഥൻ പിള്ളൈ, ഇവന്റ് പ്ലാനർ ചിപ്പി തങ്കച്ചൻ എന്നിവരുടെ സജീവ നേതൃത്വം പരിപാടി വിജയകരമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
കലാപ്രതിഭകളെ ഒരുമിപ്പിക്കുകയും, പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമഗ്ര സാംസ്കാരിക വേദിയായി ഈ പരിപാടി മാറിയതായി പങ്കെടുത്തവർ വിശേഷിപ്പിച്ചു.
