കാനഡ TR to PR. നഗരങ്ങളെ ഒഴിവാക്കി പുതിയ മാറ്റങ്ങൾ
കാനഡയിൽ താത്കാലിക വിസയിൽ ജോലി ചെയ്യുന്നവർക്ക് സ്ഥിരതാമസത്തിന് (Permanent Residency) അവസരമൊരുക്കുന്ന പുതിയ TR to PR പാത്ത്വേയിൽ നിന്ന് പ്രധാന നഗരങ്ങളെ ഒഴിവാക്കി. ടൊറന്റോ, വാൻകൂവർ, മോൺട്രിയൽ തുടങ്ങിയ വലിയ നഗരങ്ങളിൽ താമസിക്കുന്നവർക്ക് ഈ പദ്ധതി പ്രകാരം അപേക്ഷിക്കാൻ സാധിക്കില്ലെന്ന് ഇമിഗ്രേഷൻ മന്ത്രി ലീന ദിയാബ് (Lena Diab) അറിയിച്ചു.
ഏപ്രിൽ 18-ന് ‘ഐ ആം കാനഡ’ (I’m Canada) എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഈ നിർണ്ണായക വിവരം വെളിപ്പെടുത്തിയത്.
