a
HomeIndian Newsജൂനിയർ ഹോക്കി ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കിയ നടപടിക്കെതിരെ ഒളിമ്പ്യൻ പി ആർ ശ്രീജേഷ് രംഗത്ത്.

ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കിയ നടപടിക്കെതിരെ ഒളിമ്പ്യൻ പി ആർ ശ്രീജേഷ് രംഗത്ത്.

ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കിയ നടപടിക്കെതിരെ ഒളിമ്പ്യൻ പി ആർ ശ്രീജേഷ് രംഗത്ത്.

ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കിയ നടപടിക്കെതിരെ ഒളിമ്പ്യൻ പി ആർ ശ്രീജേഷ് രംഗത്ത്. തന്നെ മാറ്റിയത് വിദേശ കോച്ചിനെ കൊണ്ടുവരാനെന്ന് ആരോപണം. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീജേഷിന്റെ പ്രതികരണം. തന്റെ നേത്യത്വത്തിലുള്ള ടീം ജൂനിയർ ലോകകപ്പിലെ വെങ്കലം അടക്കം 5 മെഡലുകൾ നേടി. മോശം പ്രകടനങ്ങൾക്ക് ശേഷം പരിശീലകരെ പുറത്താക്കിയതായി ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഒരു വിദേശ പരിശീലകന് വഴിയൊരുക്കാൻ ഞാൻ നീക്കം ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. ഒന്നര വർഷത്തിനു ശേഷം എന്റെ കോച്ചിങ് കരിയർ അവസാനിക്കുകയാണെന്നു തോന്നുന്നു.
കായിക മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യയുമായുള്ള ഒരു കൂടിക്കാഴ്ചയിൽ, “ശ്രീജേഷ്, 2036 ലേക്ക് തയ്യാറെടുക്കുമ്പോൾ നമ്മുടെ രാജ്യത്തെ നയിക്കാൻ നിങ്ങളെപ്പോലുള്ള പരിശീലകരെ ഞങ്ങൾക്ക് ആവശ്യമുണ്ട്” എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോഴാണ് നാല് ഹോക്കി ടീമുകളിലും ഇന്ത്യക്കാർക്കു മുകളിൽ വിദേശ പരിശീലകരെ കൊണ്ടുവരാൻ ഹോക്കി ഫെഡറേഷൻ താൽപര്യപ്പെടുന്നത്. എന്നിരുന്നാലും, ഹോക്കി ഇന്ത്യ നാല് ടീമുകളിലുമുള്ള ഇന്ത്യൻ പരിശീലകരെക്കാൾ വിദേശ പരിശീലകരിൽ വിശ്വാസം അർപ്പിക്കുന്നത് തുടരുന്നു ശ്രീജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, 2024 ഒളിംപിക്സിനു പിന്നാലെയാണ് ശ്രീജേഷിനെ ജൂനിയർ പുരുഷ ടീമിന്റെ പരിശീലകനായി നിയമിച്ചത്.