ഫുട്ബോൾ ലോകകപ്പിൽ ദക്ഷിണകൊറിയക്ക് ജയത്തുടക്കം.
ഫുട്ബോൾ ലോകകപ്പിൽ ദക്ഷിണകൊറിയക്ക് ജയത്തുടക്കം. ചെക്ക് റിപ്പബ്ലിക്കിനെ പിന്നിൽ നിന്ന് പൊരുതിക്കയറി 2-1 തോൽപ്പിച്ചു. തുടക്കം മുതൽ ആധിപത്യം ദക്ഷിണകൊറിയയ്ക്ക് ആയിരുന്നു. എന്നാൽ ഗോൾ കണ്ടെത്തനാായില്ല. എന്നാൽ രണ്ടാം പകുതിയിൽ ഞെട്ടിച്ച് കൊണ്ട് ചെക്കിന്റെ ആദ്യ ഗോളെത്തി. പിന്നാലെ 66-ാം മിനിറ്റിലും 80-ാം മിനിറ്റിലും ദക്ഷിണ കൊറിയ വമ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു.
യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ കൊറിയ ലോകകപ്പിലും അത് തുടർക്കഥയാക്കി. കിട്ടിയ അവസരങ്ങൾ ഇരു ടീമുകളും പാഴാക്കുന്നതാണ് ആദ്യ പകുതിയിൽ കണ്ടിരുന്നത്. എന്നാൽ രണ്ടാം പകുതിയിൽ 59-ാം മിനിറ്റില്‍ കൊറിയയെ ഞെട്ടിച്ച് ചെക്കിന്റെ നായകൻ ലഡിസ്ലാവ് ക്രജ്കിയ മത്സരത്തിലെ ആദ്യ ഗോൾ നേടി. പിന്നീട് കൊറിയൻ ആക്രമണത്തിന്റെ മുന്നേറ്റമായിരുന്നു കണ്ടത്. 67-ാം മിനിറ്റില്‍ ബ്വാങ് ഇന്‍ ബ്യോം ഗോൾനേടി സമനില പിടിച്ചു.
കളിയവസാനിക്കുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി കൊറിയ ലക്ഷ്യം കണ്ടു. 80-ാം മിനിറ്റില്‍ ഹ്യോണ്‍ ഗ്യു കൊറിയയെ മുന്നിലെത്തിച്ചു. ലീഡ് നേടിയതോടെ ചെക്ക് റിപ്പബ്ലിക്കിന്റെ മുന്നേറ്റങ്ങള്‍ കൃത്യമായി പ്രതിരോധിച്ച് കൊറിയ ജയം സ്വന്തമാക്കി. ഇന്ന് കാനഡ – ബോസ്നിയ പോരാട്ടം. മത്സരം ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക്.
