a
HomePoliticsയുദ്ധത്തിൽ സഹായിക്കാത്ത നാറ്റോ രാജ്യങ്ങൾക്കെതിരെ പ്രതികാരവുമായി US

യുദ്ധത്തിൽ സഹായിക്കാത്ത നാറ്റോ രാജ്യങ്ങൾക്കെതിരെ പ്രതികാരവുമായി US

യുദ്ധത്തിൽ സഹായിക്കാത്ത നാറ്റോ രാജ്യങ്ങൾക്കെതിരെ പ്രതികാരവുമായി US

ഇറാൻയുദ്ധത്തിൽ സഹായിക്കാത്ത നാറ്റോ അംഗരാജ്യങ്ങളോട് പ്രതികാരത്തിനൊരുങ്ങി യു.എസ്. സ്പെയിനിനെ നാറ്റോയിൽനിന്ന് പുറത്താക്കാൻ നടപടിയെടുക്കുമെന്ന് പെന്റഗൺ അവരുടെ ഉദ്യോഗസ്ഥർക്കയച്ച ഇ-മെയിലിൽ പറയുന്നുണ്ടെന്ന് ‘റോയിറ്റേഴ്സ്’ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. വാർത്ത പുറത്തുവന്നതോടെ, അംഗരാജ്യത്തെ പുറത്താക്കാനോ അംഗത്വം റദ്ദാക്കാനോ വകുപ്പില്ലെന്ന് നാറ്റോ വ്യക്തമാക്കി.
ബ്രിട്ടനോടുള്ള പ്രതികാരനടപടിയുടെ ഭാഗമായി ഫാക്‌‍ലാൻഡ് ദ്വീപുകൾക്കുമേൽ അവരുടെ അവകാശം അംഗീകരിക്കുന്ന യു.എസ്. നിലപാട് പുനഃപരിശോധിക്കണമെന്നാണ് പെൻറഗൺ ഇ-മെയിലിലെ നിർദേശം. അർജന്റീനയും അവകാശവാദമുന്നയിക്കുന്ന ദ്വീപാണിത്.
യു.എസും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചപ്പോൾ പിന്തുണയ്ക്കാതിരുന്ന നാറ്റോ അംഗരാജ്യങ്ങളെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചിരുന്നു. ഇറാൻ അടച്ച ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് നാറ്റോ സഹായിക്കുന്നില്ല എന്ന പരിഭവവും ട്രംപിനുണ്ട്.