a
HomeIndian Newsവൈഭവ് സൂര്യവംശിക്ക് ലോകറെക്കോർഡ്; ടി20 ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരം

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോർഡ്; ടി20 ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരം

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോർഡ്; ടി20 ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരം

റെക്കോർഡുകൾ തകർക്കുന്നതിലുള്ള വൈഭവ് സൂര്യവംശിയുടെ മികവ് ബുധനാഴ്ച വൈകുന്നേരവും തുടർന്നു. ന്യൂ ചണ്ഡീഗഡിൽ നടന്ന ഐപിഎൽ 2026 എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ ഈ 15കാരൻ, ഇന്നിംഗ്സിലെ ആദ്യ നാല് ഓവറിനുള്ളിൽ ഏഴ് സിക്സറുകൾ പറത്തിക്കൊണ്ടാണ് ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരം എന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് തകർത്തത്.
‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയ്ൽ 2012 ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വേണ്ടി കളിക്കുമ്പോൾ 59 സിക്സറുകൾ അടിച്ചുകൂട്ടിയിരുന്നു. ഐപിഎൽ 2026-ലെ തന്റെ 60-ാമത്തെ സിക്സറിലൂടെ സൂര്യവംശി ആ ചരിത്ര നേട്ടം മറികടന്നു.
ഷാക്കിബ് ഹുസൈന്റെ പന്തിൽ ഈ ചരിത്ര നേട്ടം കൈവരിച്ചതിന് പിന്നാലെ, ഡീപ്പ് മിഡ്‌വിക്കറ്റിന് മുകളിലൂടെ മറ്റൊരു സിക്സർ കൂടി പറത്തി സൂര്യവൻശി വെറും 16 പന്തിൽ തന്റെ അർധസെഞ്ചുറിയും പൂർത്തിയാക്കി.