Trending News
HomeIndian Newsഉദയിനിധി സ്റ്റാലിനെ പ്രതിപക്ഷ നേതാവായി ഡിഎംകെ തിരഞ്ഞെടുത്തു.

ഉദയിനിധി സ്റ്റാലിനെ പ്രതിപക്ഷ നേതാവായി ഡിഎംകെ തിരഞ്ഞെടുത്തു.

ഉദയിനിധി സ്റ്റാലിനെ പ്രതിപക്ഷ നേതാവായി ഡിഎംകെ തിരഞ്ഞെടുത്തു.

തമിഴ്നാട്ടിൽ ഇനി ജോസഫ് വിജയ് – ഉദയനിധി സ്റ്റാലിൻ പോരാട്ടം. ഉദയിനിധി സ്റ്റാലിനെ പ്രതിപക്ഷ നേതാവായി ഡിഎംകെ തിരഞ്ഞെടുത്തു. മുൻ മന്ത്രി കെ എൻ നെഹ്റുവാണ് പ്രതിപക്ഷ ഉപ നേതാവ്. ഇന്ന് ചേർന്ന യോഗത്തിലാണ് ഉദയനിധിയെ ഡി എം കെയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. ഭരണകക്ഷിയായ ടി വി കെയും മുഖ്യമന്ത്രി വിജയ്‌യും നേരിടുക ഡി എം കെയുടെ യുവനേതാവിനെയാകും.
വിജയ് മികച്ച ഭരണം കാഴ്ചവെക്കുമെന്നാണ് ജനങ്ങളുടെ അഭിപ്രായം. പരിചയക്കുറവിന്റെ പ്രശ്നങ്ങൾ എല്ലാവരും ചൂണ്ടികാട്ടുന്നു. എങ്കിലും സി ജോസഫ് വിജയിൽ വലിയ പ്രതീക്ഷവയ്ക്കുന്നുണ്ട് സാധാരണ ജനങ്ങൾ. വിസികെയുടെയും മുസ്ലിം ലീഗിൻ്റെയും പിന്തുണയോടെയാണ് സി ജോസഫ് വിജയ് തമിഴ് നാടിന്റെ പതിനെട്ടാമത് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നത്.
അതേസമയം തമിഴ്നാട്ടിൽ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം തന്നെ സർക്കാരിനെതിരെ വിമർശനവും ഉയർന്നു.തമിഴ് തായ് വാഴ്ത്തെന്നത് തമിഴ്ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാ പരിപാടികളിലും ആദ്യം പാടിയിരുന്നത് ഇതുതന്നെ. അതാണ് വിജയ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മാറിയത്. വന്ദേമാതരത്തിനും ദേശഭക്തിഗാനത്തിനും ശേഷമാണ് തമിഴ് തായ് വാഴ്ത്ത് പാടിയത്.
ബിജെപിയെ സന്തോഷിപ്പിയ്ക്കാനായാണ് വിജയ് ഇത് ചെയ്തതെന്ന് ഡിഎംകെ ആരോപിച്ചു. തമിഴ് നാടിനെയും തമിഴ്ജനതയെയും ടിവികെ അവഹേളിച്ചുവെന്നും ഡിഎംകെ കുറ്റപ്പെടുത്തി.ഇതാണോ വിജയ് കൊണ്ട് വരാൻ ശ്രമിച്ച മാറ്റം എന്നും ഡിഎംകെ ചോദിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സഭയിൽ മറുപടി പറയണമെന്നും തമിഴ് തായ് വാഴ്ത്തിന് പ്രഥമ പരിഗണ ലഭിക്കുന്നു എന്ന് TVK ഉറപ്പാക്കണം എന്നും സിപിഐ ആവശ്യപ്പെട്ടു.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൂടി ഇരുന്ന വേദിയിലായിരുന്നു വന്ദേമാതരം ആദ്യം പാടിയത്. തമിഴ്നാട് സർക്കാറിന്റെ പരിപാടികളിൽ തമിഴ് തായ് വാഴ്ത്ത് ആദ്യവും ദേശീയ ഗാനം അവസാനവും പാടുന്നതാണ് പിന്തുടരുന്ന രീതി. ഇതിന്റെ പേരിൽ മുൻഗവർണർ ആർ എൻ രവിയും എം കെ സ്റ്റാലിനും തമ്മിൽ തർക്കങ്ങളും പതിവായിരുന്നു.

error: Content is protected !!