a
HomeCanada Newsകാനഡയിൽ ആദ്യമായി commercial space launches അനുവദിക്കാൻ ഫെഡറൽ സർക്കാർ 

കാനഡയിൽ ആദ്യമായി commercial space launches അനുവദിക്കാൻ ഫെഡറൽ സർക്കാർ 

കാനഡയിൽ ആദ്യമായി commercial space launches അനുവദിക്കാൻ ഫെഡറൽ സർക്കാർ 

കാനഡയിൽ ആദ്യമായി commercial space launches (വാണിജ്യ ബഹിരാകാശ വിക്ഷേപണം) അനുവദിക്കാൻ ഫെഡറൽ സർക്കാർ പുതിയ നിയമനിർമാണം അവതരിപ്പിച്ചു. രാജ്യത്തിന്റെ ബഹിരാകാശ മേഖല വികസിപ്പിക്കുകയും അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
ഇതുവരെ, G7 രാജ്യങ്ങളിൽ സ്വന്തം സ്പേസ് ലോഞ്ച് സംവിധാനമില്ലാത്ത ഏക രാജ്യം കാനഡയാണ്. അതിനാൽ, ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ കൂടുതലായും അമേരിക്കയുടെ സൗകര്യങ്ങൾ ആശ്രയിക്കേണ്ടി വന്നിരുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ, കാനഡയുടെ ഭൂമിയിൽ നിന്ന് തന്നെ റോക്കറ്റ് ലോഞ്ചുകളും റീ-എൻട്രി പ്രവർത്തനങ്ങളും സർക്കാർ നിയന്ത്രണത്തിൽ നടത്താൻ സാധിക്കും.
സർക്കാരിന്റെ വിലയിരുത്തൽ പ്രകാരം, ഈ പദ്ധതി നടപ്പിലായാൽ:
•ബില്യൺ ഡോളർ നിക്ഷേപം രാജ്യത്ത് എത്തും
•ഉയർന്ന ശമ്പളമുള്ള പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും
•കാനഡയുടെ സ്വന്തം സ്പേസ് ഇൻഡസ്ട്രി രൂപപ്പെടും
ഭാവിയിൽ ഈ മേഖലയുടെ മൂല്യം ഏകദേശം C$40 ബില്യൺ വരെ എത്തുമെന്നാണ് പ്രതീക്ഷ.
ഇതിനൊപ്പം, നോവാ സ്‌കോട്ടിയയിൽ ഒരു സ്പേസ്‌പോർട്ട് നിർമ്മിക്കാൻ കാനഡ സർക്കാർ ഇതിനകം C$200 മില്യൺനിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, നാറ്റോ രാജ്യങ്ങളുമായി ചേർന്ന് സ്പേസ് ലോഞ്ച് നെറ്റ്‌വർക്ക് വികസിപ്പിക്കുന്ന പദ്ധതിയിലും കാനഡ പങ്കുചേരുന്നു.
അതേസമയം, അമേരിക്കയുമായുള്ള ബഹിരാകാശ സഹകരണം പൂർണ്ണമായി അവസാനിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. Canadarm പോലുള്ള സാങ്കേതിക സംഭാവനകളിലൂടെ കാനഡ ഇതിനകം തന്നെ അന്താരാഷ്ട്ര ബഹിരാകാശ രംഗത്ത് ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.