കാനഡയിൽ എമർജൻസി ഡോക്ടർമാരുടെ കൊഴിഞ്ഞുപോക്ക്; അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും പ്രധാന കാരണമെന്ന് പഠനം
കാനഡയിലെ ആശുപത്രി എമർജൻസി വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കിടയിൽ കടുത്ത തൊഴിൽ സമ്മർദ്ദവും ക്ഷീണവും രൂക്ഷമാകുന്നതായി പുതിയ ദേശീയ പഠനം. ഏകദേശം 10ൽ ഒരാൾ emergency medicine മേഖല വിട്ടുപോയിട്ടുണ്ടെന്നാണ് Canadian Medical Association Journal (CMAJ)-ൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് emergency physicians-നെ ഉൾപ്പെടുത്തി 2025-ൽ നടത്തിയ സർവേയിലെ വിവരങ്ങളാണ് പഠനത്തിന്റെ അടിസ്ഥാനം.
ജോലിയുടെ അമിത സമ്മർദ്ദം, തുടർച്ചയായ രോഗികളുടെ തിരക്ക്, ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യം, ആശുപത്രി കിടക്കകളുടെ കുറവ്, നീണ്ട കാത്തിരിപ്പ് സമയം എന്നിവ ഡോക്ടർമാരുടെ ജോലിഭാരം വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പഠനത്തിൽ പങ്കെടുത്തവരിൽ ഏകദേശം പകുതിയോളം പേർ തങ്ങളുടെ clinical working hours കുറച്ചതായി റിപ്പോർട്ട് ചെയ്തു. ഏകദേശം 20 ശതമാനം പേർ ജോലിയിൽ നിന്ന് താൽക്കാലിക ഇടവേള എടുത്തതായും കണ്ടെത്തി.
Emergency departments-ൽ ചികിത്സ പൂർത്തിയായിട്ടും ആശുപത്രി കിടക്ക ലഭിക്കാത്ത രോഗികൾ മണിക്കൂറുകളോളം തുടരേണ്ടിവരുന്നത് ഡോക്ടർമാരുടെ ജോലിഭാരം വർധിപ്പിക്കുന്നതായി ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ചില ആശുപത്രികളിൽ ഇടനാഴികളിൽ പോലും രോഗികളെ പരിചരിക്കേണ്ട സാഹചര്യമുണ്ടാകുന്നതായും റിപ്പോർട്ടുകളുണ്ട്.
Emergency medicine വിട്ടുപോകുന്ന ഡോക്ടർമാരുടെ എണ്ണം വർധിക്കുന്നത് നിലവിലുള്ള ഡോക്ടർമാരുടെ ജോലിഭാരം വീണ്ടും വർധിപ്പിക്കുകയും അതുവഴി കൂടുതൽ burnout ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് ആശങ്ക.
ഇത് രോഗികളെയും നേരിട്ട് ബാധിച്ചേക്കാം. ഡോക്ടർമാരുടെ ലഭ്യത കുറയുന്നത് ER കാത്തിരിപ്പ് സമയം വർധിക്കാനും ചില ആശുപത്രികളിൽ സേവനങ്ങൾ താൽക്കാലികമായി പരിമിതപ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകാനുംഇടയാക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ മുന്നറിയിപ്പ്.
പ്രത്യേകിച്ച് ചെറിയ നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും emergency physicians-ന്റെ കുറവ് കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.
കൂടുതൽ ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും നിയമിക്കുക, ആശുപത്രികളിലെ രോഗികളുടെ ഒഴുക്ക് മെച്ചപ്പെടുത്തുക, ആവശ്യമായ കിടക്കകളും ആരോഗ്യസേവന ശേഷിയും വർധിപ്പിക്കുക, ഡോക്ടർമാരുടെ ജോലിഭാരം നിയന്ത്രിക്കുക തുടങ്ങിയ ദീർഘകാല നടപടികൾ ആവശ്യമാണെന്നാണ് ആരോഗ്യരംഗത്ത് ഉയരുന്ന ആവശ്യം.
കാനഡയിലെ emergency health-care system നേരിടുന്ന സമ്മർദ്ദം ഡോക്ടർമാരുടെ തൊഴിൽജീവിതത്തെ മാത്രമല്ല, രാജ്യത്തെ രോഗികൾക്ക് സമയബന്ധിതമായി അടിയന്തര ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനത്തെയും ബാധിക്കുന്ന വലിയ വെല്ലുവിളിയായി മാറുകയാണെന്നാണ് പുതിയ പഠനം നൽകുന്ന മുന്നറിയിപ്പ്.