പശ്ചിമ ബംഗാൾ നിയമസഭ ഗവർണർ പിരിച്ചുവിട്ടു; വിജ്ഞാപനം പുറത്തിറങ്ങി
പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് ഗവർണർ ആർ എൻ രവി സഭ പിരിച്ചുവിട്ടു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി.
മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് തുടർച്ചയായ മൂന്നാം തവണയും അധികരത്തിലെത്തിയതിനെത്തുടർന്ന് 2021 മേയ് മാസത്തിലാണ് നിലവിലെ നിയമസഭ രൂപീകരിച്ചത്.
സംസ്ഥാനത്ത് അടുത്തിടെ നടന്ന രണ്ടുഘട്ടങ്ങളിലായുള്ള വോട്ടെടുപ്പിന് പിന്നാലെ, നിലവിലുള്ള സഭയുടെ കാലാവധി ഔദ്യോഗികമായി പൂർത്തിയായതിനെത്തുടർന്നാണ് ഈ നടപടി. പാർലമെന്ററി കാര്യ വകുപ്പാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് മമതാ ബാനർജി രാജിവക്കാൻ വിസമ്മതിച്ചിരുന്നു. പിന്നാലെ കാലാവധി പൂർത്തിയായതോടെ ഗവർണർ സഭ പിരിച്ചുവിടുകയായിരുന്നു.
