Trending News
HomeSportsഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിന് വീണ്ടും സമനില

ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിന് വീണ്ടും സമനില

ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിന് വീണ്ടും സമനില

ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിന് വീണ്ടും സമനില. കൊളംബിയയോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി. ഗ്രൂപ്പില്‍ കൊളംബിയക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ നോക്കൌട്ടിന് യോഗ്യത നേടിയത്.
രണ്ട് ജയവും ഒരു സമനിലയുമുള്ള കൊളംബിയ ഏഴ് പോയിന്റുകളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത റൗണ്ടില്‍ ക്രൊയേഷ്യ പോര്‍ച്ടചുഗലിനേയും കൊളംബിയ ഘാനയേയും നേരിടും. ഇരു കൂട്ടരും പല അവസരങ്ങളും നഷ്ടപ്പെടുത്തിയ ഇന്നത്തെ മത്സരം പൊതുവില്‍ ആരാധകര്‍ക്കിടയില്‍ നിരാശയാണുണ്ടാക്കിയത്. ഗോളിനായി ആറ് ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടുകളടക്കം ആകെ 24 ഷോട്ടുകള്‍ നല്‍കി പോര്‍ച്ചുഗലിനെ വിറപ്പിക്കാന്‍ കൊളംബിയയ്ക്ക് സാധിച്ചു.
അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ആക്രമത്തിലും പ്രതിരോധത്തിലും ഇന്നത്തെ കളിയില്‍ കൊളംബിയ ഒരു പടിമുന്നിലായിരുന്നു. മത്സരത്തിന്റെ ഇഞ്ച്വറി ടൈമില്‍ ഡേവിസണ്‍ സാഞ്ചസ് ഹെഡറിലൂടെ പോര്‍ച്ചുഗലിന് വല കുലുക്കാന്‍ സാധിച്ചുവെങ്കിലും റഫറി ഓഫ് സൈഡെന്ന് വിധി പറയുകയായിരുന്നു. പോര്‍ച്ചുഗല്‍ ഇനി ജൂലായ് മൂന്നിന് ടൊറന്റോയില്‍ വച്ചാകും ക്രൊയേഷ്യയെ നേരിടുക. കൊളംബിയ വരുന്ന നാലാം തിയതിയാകും ഘാനയെ നേരിടുക. അതേസമയം ഇന്ന് നടന്ന മത്സരങ്ങളോടെ ഇംഗ്ലണ്ടും ക്രൊയേഷ്യയും ജയത്തോടെ അവസാന 32ലെത്തി.

error: Content is protected !!