Trending News
HomeEntertainmentമമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന് വിലക്കില്ല.

മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന് വിലക്കില്ല.

മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന് വിലക്കില്ല.

മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളുടെ തിയേറ്റർ വിഹിതം സംബന്ധിച്ച തർക്കങ്ങളിൽ നിർണ്ണായക മാറ്റത്തിന് വഴിയൊരുങ്ങുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളും തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും (FEOUK) തമ്മിലുണ്ടായിരുന്ന ഭിന്നത പരിഹരിച്ചതോടെയാണ് പുതിയ ധാരണ നിലവിൽ വന്നത്. പുതിയ കരാർ പ്രകാരം, ആദ്യ ആഴ്ചയിൽ നിർമ്മാതാവിന് 60 ശതമാനവും രണ്ടാം വാരത്തിൽ 55 ശതമാനവും വിഹിതം ലഭിക്കും. മൂന്നാം വാരം മുതൽ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നിടത്തോളം കാലം 50 ശതമാനം വിഹിതം നിർമ്മാതാവിന് നൽകാൻ ധാരണയായി

error: Content is protected !!