Trending News
HomeCanada Newsയുഎസ് പ്രതിനിധികളില്ലാതെ ഗോർഡി ഹോവ് പാലത്തിന്റെ ഉദ്ഘാടനം ആഘോഷിച്ച് കാനഡ

യുഎസ് പ്രതിനിധികളില്ലാതെ ഗോർഡി ഹോവ് പാലത്തിന്റെ ഉദ്ഘാടനം ആഘോഷിച്ച് കാനഡ

യുഎസ് പ്രതിനിധികളില്ലാതെ ഗോർഡി ഹോവ് പാലത്തിന്റെ ഉദ്ഘാടനം ആഘോഷിച്ച് കാനഡ

കാനഡയെയും അമേരിക്കയെയും ബന്ധിപ്പിക്കുന്ന പുതിയ Gordie Howe International Bridge പൂർത്തിയായതിന്റെ ഭാഗമായി കാനഡ വെള്ളിയാഴ്ച പ്രത്യേക ചടങ്ങ് നടത്തി. നേരത്തെ കാനഡ–യുഎസ് സംയുക്ത ഉദ്ഘാടന ചടങ്ങാണ് ആസൂത്രണം ചെയ്തിരുന്നതെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-താരിഫ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ പ്രതിനിധികളില്ലാതെയാണ് കാനഡ ചടങ്ങ് നടത്തിയത്.
ഒന്റാറിയോയിലെ വിൻഡ്സറിനെയും മിഷിഗണിലെ ഡെട്രോയിറ്റിനെയും Detroit River-ന് കുറുകെ ബന്ധിപ്പിക്കുന്ന ആറുവരിപ്പാതയുള്ള പാലം ജൂലൈ 27 തിങ്കളാഴ്ച മുതൽ വാഹന ഗതാഗതത്തിന് തുറക്കും. യാത്രക്കാർക്കും ചരക്കുവാഹനങ്ങൾക്കും നിലവിലുള്ള Ambassador Bridge-ന് പകരമായ മറ്റൊരു പ്രധാന അതിർത്തി പാതയായിരിക്കും ഇത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് പുതിയ 50 ശതമാനം താരിഫ് ഭീഷണിപ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംയുക്ത ആഘോഷത്തിൽ നിന്ന് കാനഡ പിന്മാറിയത്. നിലവിലെ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും ചേർന്ന് ആഘോഷ പരിപാടി നടത്തുന്നത് ഉചിതമല്ലെന്ന് കാനഡയുടെ ഇൻഫ്രാസ്ട്രക്ചർ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.
പാലത്തിന്റെ നിർമാണച്ചെലവ് കാനഡയാണ് വഹിച്ചത്. ടോൾ വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട വിഷയവും സമീപകാലത്ത് കാനഡ–യുഎസ് ചർച്ചകളിൽ പ്രധാന വിഷയമായിരുന്നു. പ്രധാനമന്ത്രി Mark Carney കാനഡ ആദ്യം നിർമാണവുമായി ബന്ധപ്പെട്ട കടം തിരിച്ചടയ്ക്കുമെന്ന നിലപാട് ആവർത്തിച്ചിട്ടുണ്ട്.
2018-ൽ നിർമാണം ആരംഭിച്ച Gordie Howe International Bridge, വടക്കേ അമേരിക്കയിലെ വ്യാപാര-ഗതാഗത സംവിധാനത്തിൽ നിർണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ. കാനഡ–യുഎസ് രാഷ്ട്രീയ ബന്ധത്തിൽ സംഘർഷം തുടരുന്നതിനിടെയാണ് ചരിത്രപ്രധാനമായ പുതിയ അതിർത്തി പാലം പ്രവർത്തനം ആരംഭിക്കുന്നത്.

error: Content is protected !!