a
HomeIndian Newsലെഫ്. ജനറൽ എൻ.എസ്. രാജ സുബ്രമണി സംയുക്ത സേനാമേധാവി

ലെഫ്. ജനറൽ എൻ.എസ്. രാജ സുബ്രമണി സംയുക്ത സേനാമേധാവി

ലെഫ്. ജനറൽ എൻ.എസ്. രാജ സുബ്രമണി സംയുക്ത സേനാമേധാവി

കരസേനാ മുൻ ഉപമേധാവിയും നിലവിൽ ദേശീയ സുരക്ഷാ കൗൺസിൽ മിലിറ്ററി ഉപദേഷ്ടാവുമായ ലെഫ്. ജനറൽ എൻ.എസ്. രാജ സുബ്രമണിയെ പുതിയ സംയുക്ത സേനാമേധാവിയായി കേന്ദ്രസർക്കാർ നിയമിച്ചു. സൈനികകാര്യ മന്ത്രാലയ സെക്രട്ടറിയുടെ ചുമതലയും അദ്ദേഹത്തിനുണ്ടാകും.
നിലവിലെ സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ ഈ മാസം 30-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് രാജ സുബ്രമണിയുടെ നിയമനം. 2024 ജൂലായ് ഒന്നിന് കരസേനാ ഉപമേധാവിയാകുന്നതിന് തൊട്ടുമുൻപുവരെ സെൻട്രൽ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ആയിരുന്നു.
നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെയും നിയമിച്ചു. നിലവിലെ സേനാമേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി ഈ മാസം 31-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. കഴിഞ്ഞവർഷം ജൂലായ് 31 മുതൽ പശ്ചിമ നേവൽ കമാൻഡിന്റെ 34-ാമത് ഫ്ളാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ആയി പ്രവർത്തിച്ചുവരുകയാണ് കൃഷ്ണ സ്വാമിനാഥൻ.
ലെഫ്. ജനറൽ എൻ.എസ്. രാജ സുബ്രമണിയും വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനും തമിഴ്നാട് സ്വദേശികളാണ്.