സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കിന്ന് 53ാം പിറന്നാള്‍.
പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ക്രിക്കറ്റിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ഒരു മനുഷ്യന്‍. ടീം ഇപ്പോഴും പ്രതിസന്ധി നേരിടുമ്പോള്‍, പുതിയ പോരാളികള്‍ പകച്ചു നില്‍ക്കുമ്പോള്‍ ഒരു വിളിക്കപ്പുറം ഉപദേശങ്ങളുമായി ഓടിയെത്തുന്ന പ്രതിഭ. സഞ്ജുവിലൂടെ ഒരിക്കല്‍ കൂടി നാമത് കണ്ടു. ക്രിക്കറ്റിനെ മതമായി കാണുന്ന രാജ്യത്ത്, സച്ചിന്‍ ദൈവമാകുന്നത് ഇതൊക്കെ കൊണ്ടുകൂടിയാണ്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 53ാം പിറന്നാളാണ് ഇന്ന്. തലമുറകളെ പ്രചോദിപ്പിച്ച ക്രിക്കറ്റ് ദൈവത്തിന് ആശംസകള്‍ നേരുകയാണ് ആരാധകരും കായിക ലോകവും.
പരിചയപ്പെടുത്തലോ വിശേഷണങ്ങളോ ആവശ്യമില്ലാതെ ഇന്ത്യയ്ക്ക് ഏറ്റവും സുപരിചതമായ പേരാണ് സച്ചിന്‍ എന്നത്. 24 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ഏറ്റവും ഉയര്‍ന്ന റണ്‍മല കെട്ടിപ്പടുത്തും സെഞ്ചുറികളില്‍ സെഞ്ചുറി തികച്ചും മറ്റൊരു താരത്തിനും ഇനിയൊരിക്കലും ഒരുപക്ഷേ നേടാനാവാത്തയത്രയും റെക്കോര്‍ഡുകളും സൃഷ്ടിക്കുകയും ചെയ്ത ക്രിക്കറ്റ് ജീനിയസ്.
