Trending News
HomeEntertainment58 മണിക്കൂറിനുള്ളില്‍ ആഗോള കളക്ഷന്‍ 100 കോടി; വിസ്മയമായി ദൃശ്യം-3

58 മണിക്കൂറിനുള്ളില്‍ ആഗോള കളക്ഷന്‍ 100 കോടി; വിസ്മയമായി ദൃശ്യം-3

58 മണിക്കൂറിനുള്ളില്‍ ആഗോള കളക്ഷന്‍ 100 കോടി; വിസ്മയമായി ദൃശ്യം-3

മലയാള സിനിമയില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെ വിസ്മയമായ ദൃശ്യം. 58 മണിക്കൂറിനുള്ളില്‍ ആഗോള കളക്ഷന്‍ 100 കോടി പിന്നിടുന്ന ചിത്രമായി ദൃശ്യം-3 മാറി. 13 വര്‍ഷങ്ങളായി മലയാളി ഹൃദയത്തോട് ചേര്‍ക്കുകയാണ് ജോര്‍ജ്കുട്ടിയേയും കുടുംബത്തേയും. മികച്ച പ്രേക്ഷക പ്രതികരണം നേടി ദൃശ്യം-3 തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21ന് റിലീസായ ദൃശ്യം വെറും രണ്ട് രണ്ടര ദിവസങ്ങള്‍ കൊണ്ടാണ് നൂറുകോടിയിലെത്തിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസും മോഹന്‍ലാലുമാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. എമ്പുരാന് ശേഷം വളരെ വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തുന്ന ചിത്രമായി മാറിയിരിക്കുകയാണ് ദൃശ്യം-3.
ഒരു സാധാരണ കുടുംബനാഥന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ദൃശ്യം എന്ന ക്രൈം ത്രില്ലര്‍ പരമ്പര, ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഒരു പാന്‍-ഇന്ത്യന്‍ പ്രതിഭാസമാണ്. 2013ല്‍ ക്രിസ്മസ് റിലീസായി എത്തിയ ‘ദൃശ്യം’ ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു തിയേറ്റര്‍ വിപ്ലവമാണ് സൃഷ്ടിച്ചത്.

error: Content is protected !!