8,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെയും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി മെയ് മാസത്തിൽ 8,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ.മെറ്റയുടെ ആഗോള തൊഴിലാളികളുടെ ഏകദേശം 10 ശതമാനമാമാണിത്.ചീഫ് പീപ്പിൾ ഓഫീസർ ജനെൽ ഗെയ്ൽ ജീവനക്കാർക്ക് അയച്ച ആഭ്യന്തര കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത കാലത്ത് മെറ്റ നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലുകളിൽ ഒന്നാണിത്. പിരിച്ചുവിടലുകൾക്ക് പുറമെ, ഏകദേശം 6,000 ഒഴിവുകൾ നികത്തേണ്ടതില്ലെന്നും മെറ്റ തീരുമാനിച്ചു.
നിലവിലെ സാഹചര്യത്തിൽ കമ്പനിക്ക് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണിതെന്നെന്ന് കുറിപ്പിൽ ജനെൽ ഗെയ്ൽ പറയുന്നു. പദ്ധതിയുടെ വിശദാംശങ്ങൾ പരസ്യമായതിനെത്തുടർന്നാണ് കമ്പനി മാറ്റങ്ങളെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചു തുടങ്ങിയത്. പിരിച്ചുവിടൽ ബാധിക്കുന്ന ജീവനക്കാരെ മെയ് 20-ന് അവരുടെ ഔദ്യോഗിക, വ്യക്തിഗത ഇമെയിൽ അക്കൗണ്ടുകൾ വഴി വിവരമറിയിക്കും. ഇതിനായി വ്യക്തിഗത വിവരങ്ങൾ ആഭ്യന്തര സിസ്റ്റങ്ങളിൽ കൃത്യമായി പുതുക്കാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
