a
HomeEntertainment95 ആം വയസിൽ സിനിമയിൽ നിന്നും വിരമിച്ച് ക്ലിന്റ് ഈസ്റ്റ്‌വുഡ്

95 ആം വയസിൽ സിനിമയിൽ നിന്നും വിരമിച്ച് ക്ലിന്റ് ഈസ്റ്റ്‌വുഡ്

95 ആം വയസിൽ സിനിമയിൽ നിന്നും വിരമിച്ച് ക്ലിന്റ് ഈസ്റ്റ്‌വുഡ്

7 പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം അവസാനിപ്പിച്ച് ഹോളിവുഡിലെ ഇതിഹാസ നടനും സംവിധായകനുമായ ക്ലിന്റ് ഈസ്റ്റ്‌വുഡ്. 70 ൽ അധികം സിനിമകളിൽ അഭിനയിക്കുകയും 40ൽ അധികം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത ക്ലിന്റെ ഈസ്റ്റ്‌വുഡ് സിനിമ മതിയാക്കി വിശ്രമ ജീവിതത്തിലേക്ക് പോവുന്നത് 95 ആം വയസ്സിലാണ്.
സെർജിയോ ലിയോണിയുടെ ഡോളേഴ്‌സ് ട്രയോളജി എന്നറിയപ്പെടുന്ന കൗബോയ് വെസ്റ്റേൺ സിനിമകളിലെ പേരില്ലാത്ത നായക കഥാപാത്രത്തിലൂടെയും, കുറ്റാന്വേഷകനായ ഹാരിയായി അഭിനയിച്ച ഡേർട്ടി ഹാരി സിനിമകളിലൂടെയും ലോകമാകെ ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്ന നാമം ഖ്യാതിയാർജിച്ചിരുന്നു. കൂടാതെ അൺഫൊർഗിവൻ, ഗ്രാൻ ടോറിനോ, ദി ബ്രിഡ്ജ് ഓഫ് മാഡിസൺ കൗണ്ടി തുടങ്ങിയ ചിത്രങ്ങളിലും ക്ലിന്റ് ഈസ്റ്റ്‌വുഡ് തിളങ്ങി. ഈ മൂന്നു ചിത്രങ്ങളും സംവിധാനം ചെറുത്തതും ക്ലിന്റ് ഈസ്റ്റ്‌വുഡ് തന്നെയായിരുന്നു.
അൺഫൊർഗിവൺ, മില്യൺ ഡോളർ ബേബി എന്നീ ചിത്രങ്ങൾ മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടുകയും ചെയ്തു. കൂടാതെ മിസ്റ്റിക്ക് റിവർ, അമേരിക്കൻ സ്നൈപ്പർ, ചെയ്ഞ്ചലിങ്, സള്ളി : മിറാക്കിൾ ഓൺ ദി ഹഡ്‌സൺ തുടങ്ങിയ നിരവധി പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങൾ അദ്ദേഹം സിനിമാ ലോകത്തിന് സമ്മാനിച്ചു.
ഈസ്റ്റ്‌വുഡ് തന്നെ നായകനായ ‘പ്ലേ മിസ്റ്റി ഫോർ മി’ (1971) എന്ന ത്രില്ലർ ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. നിക്കോളാസ് ഹോൾട്ട് നായകനായി 2024ൽ റിലീസ് ചെയ്ത കോർട്ട് ഡ്രാമ ‘ജുറോർ 2’ ആണ് താരത്തിന്റെ അവസാന സംവിധാന സംരംഭം. ഡോളേഴ്‌സ് ട്രയോളജി കൂടാതെ വേറെയും 20 ഓളം സിനിമകളിൽ അദ്ദേഹം കൗബോയ് വേഷമണിഞ്ഞിട്ടുണ്ട്. മകൻ കൈൽ ഈസ്റ്റ്‌വുഡ് ആണ് താരത്തിന്റെ വിരമിക്കൽ വാർത്ത മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്.