യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റ് മോഷ്ടിക്കപ്പെട്ടു; ഈസ്റ്റർ വിപണിയിൽ ക്ഷാമത്തിന് സാധ്യത
: യൂറോപ്പിൽ വിതരണത്തിനായി കൊണ്ടുപോയ 12 ടണ്ണിലധികം കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകൾ ട്രക്ക് സഹിതം മോഷ്ടിക്കപ്പെട്ടു. സ്വിസ് ഭക്ഷ്യ ഭീമനായ നെസ്‌ലെയുടെ ഉടമസ്ഥതയിലുള്ള കിറ്റ്കാറ്റ് ശനിയാഴ്ച എഎഫ്‌പിക്ക് (AFP) നൽകിയ പ്രസ്താവനയിലാണ് 4,13,793 യൂണിറ്റ് ചോക്ലേറ്റുകൾ അടങ്ങിയ ഷിപ്പ്‌മെന്റ് കാണാതായ വിവരം സ്ഥിരീകരിച്ചത്.
