a
HomeEntertainmentXchat: പുതിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് അവതരിപ്പിച്ച് ഇലോൺ മസ്കിന്റെ എക്സ്.

Xchat: പുതിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് അവതരിപ്പിച്ച് ഇലോൺ മസ്കിന്റെ എക്സ്.

Xchat: പുതിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് അവതരിപ്പിച്ച് ഇലോൺ മസ്കിന്റെ എക്സ്.

പുതിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് അവതരിപ്പിച്ച് ഇലോൺ മസ്കിന്റെ സോഷ്യൽ മീഡിയ കമ്പനിയായ എക്സ്. എക്സ് ചാറ്റ് എന്നാണ് ഇതിന് പേര്. വാട്സാപ്പ്, ടെലഗ്രാം പോലുള്ള ആപ്പുകൾക്കൊപ്പം നിൽക്കുന്ന മെസേജിങ് ആപ്ലിക്കേഷനായിരിക്കും ഇത്.
ഐഫോണിലും ഐപാഡ് ഉപഭോക്താക്കൾക്കും മാത്രമായാണ് നിലവിൽ എക്സ് ചാറ്റ് ലഭ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും എൻഡ് ടു എന്റ് എൻക്രിപ്ഷനിലും ഈ ആപ്പ് പ്രാമുഖ്യം നൽകുന്നു. നിലവിലുള്ള മെസേജിങ് പ്ലാറ്റ്‌ഫോമുകൾ മടുത്തവർക്ക് പരിഗണിക്കാവുന്ന നല്ലൊരു ഓപ്ഷനായി എക്സ് ചാറ്റിനെ കാണാം. നിലവിൽ ഈ ആപ്പിൽ പരസ്യങ്ങളോ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങളോ ഇല്ല. എക്സ് അക്കൗണ്ട് ഉപയോഗിച്ച് വളരെ എളുപ്പം എക്സ് ചാറ്റ് ആപ്പിൽ ലോഗിൻ ചെയ്യാം.
ഐ.ഒ.എസ്. 26-നും അതിനു ശേഷമുള്ളവയിലുമാണ് എക്സ് ചാറ്റ് പ്രവർത്തിക്കുക. ഐപാഡ് ഒ.എസ്. 26-ൽ പ്രവർത്തിക്കുന്ന ഐപാഡുകളിലും പുതിയ മോഡലുകളിലും ആപ്പ് ലഭിക്കും.