എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 2,000 പേർക്ക് പി.ആർ. അപേക്ഷിക്കാൻ ക്ഷണം; CRS കട്ട്-ഓഫ് 517
കാനഡയിലെ സ്ഥിരതാമസത്തിനായുള്ള (PR) എക്സ്പ്രസ് എൻട്രി സംവിധാനത്തിൽ ജൂലൈ 7-ന് നടന്ന ഏറ്റവും പുതിയ നറുക്കെടുപ്പിൽ കാനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിൽപ്പെട്ട 2,000 ഉദ്യോഗാർഥികൾക്ക്സ്ഥിരതാമസത്തിനായി അപേക്ഷിക്കാനുള്ള Invitation to Apply (ITA) നൽകി. ഈ നറുക്കെടുപ്പിൽ CRS (Comprehensive Ranking System) കട്ട്-ഓഫ് സ്കോർ 517 ആയിരുന്നു.
കാനഡയിൽ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്ത് ആവശ്യമായ തൊഴിൽപരിചയം നേടിയ വിദേശ പൗരന്മാർക്ക് സ്ഥിരതാമസം നേടാനുള്ള പ്രധാന മാർഗങ്ങളിലൊന്നാണ് Canadian Experience Class (CEC). രാജ്യത്തിന്റെ തൊഴിൽ ആവശ്യങ്ങളും കുടിയേറ്റ ലക്ഷ്യങ്ങളും പരിഗണിച്ചാണ് ഈ വിഭാഗത്തിൽ അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്.
CRS സ്കോർ നിർണയിക്കുന്നത് പ്രായം, വിദ്യാഭ്യാസ യോഗ്യത, ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷാപരിജ്ഞാനം, തൊഴിൽപരിചയം, കാനഡയിലെ പ്രവൃത്തിപരിചയം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്. ഉയർന്ന സ്കോർ നേടുന്നവർക്കാണ് പി.ആർ. അപേക്ഷിക്കാനുള്ള ക്ഷണം ലഭിക്കുന്നത്.
ഈ നറുക്കെടുപ്പിന് ഒരു ദിവസം മുമ്പ് Provincial Nominee Program (PNP) വിഭാഗത്തിൽ 534 ഉദ്യോഗാർഥികൾക്കും ഐ.ടി.എ. നൽകിയിരുന്നു. വിവിധ വിഭാഗങ്ങളിലായി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ തുടർന്നും നടത്തുമെന്ന് കുടിയേറ്റ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ നറുക്കെടുപ്പും കാനഡയിൽ സ്ഥിരതാമസം സ്വപ്നം കാണുന്ന ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും വിദേശ തൊഴിലാളികൾക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. വരും മാസങ്ങളിലും തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ നടക്കുമെന്നാണ് കുടിയേറ്റ വിദഗ്ധരുടെ വിലയിരുത്തൽ.