Trending News
HomeSportsലോകകപ്പ് പോരാട്ടത്തിൽ ജപ്പാനെ വീഴ്ത്തി ബ്രസീൽ പ്രീ-ക്വാർട്ടറിൽ

ലോകകപ്പ് പോരാട്ടത്തിൽ ജപ്പാനെ വീഴ്ത്തി ബ്രസീൽ പ്രീ-ക്വാർട്ടറിൽ

ലോകകപ്പ് പോരാട്ടത്തിൽ ജപ്പാനെ വീഴ്ത്തി ബ്രസീൽ പ്രീ-ക്വാർട്ടറിൽ

ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെ വീഴ്ത്തി ബ്രസീൽ പ്രീ-ക്വാർട്ടറിൽ. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ബ്രസീലിന്റെ ജയം. 95-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് കാനറികൾക്കായി വിജയഗോൾ നേടിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ബ്രസീൽ രണ്ടുഗോളടിച്ചത്. 29-ാം മിനിറ്റിൽ കയ്ഷു സാനോ ഏഷ്യൻ കരുത്തർക്കായി വലകുലുക്കി. ഡാനിലോയുടെ പാസ് കൃത്യമായി ഇന്റർസെപ്റ്റ് ചെയ്ത് മുന്നേറിയ സാനോ കസമിറോയെ ഡ്രിബിൾ ചെയ്ത് മുന്നേറി. പിന്നാലെ ബോക്‌സിന് പുറത്തുനിന്ന് ഉഗ്രൻ ഷോട്ടിലൂടെ വലകുലുക്കി. രണ്ടാം പകുതിയിൽ ഹെഡർ ഗോളിലൂടെ കാസമിറോ തിരിച്ചടിച്ചു. പിന്നാലെ 95-ാം മിനിറ്റിൽ മാർട്ടിനെല്ലിയിലൂടെ വിജയഗോൾ.
സ്വപ്‌നസമാനം… ഹൂസ്റ്റണിൽ അവസാന വിസിലിന്റെ മുഴക്കം മഞ്ഞക്കുപ്പായവുമിട്ട് കളി കാണാനെത്തിയ ഒരാൾപോലും കേട്ടിട്ടുണ്ടാവില്ല. കാനറികൾ ഇരമ്പിയാർത്ത ആ 95-ാം മിനിറ്റിന്റെ ആഘോഷം അപ്പോഴും അവസാനിച്ചിരുന്നില്ല. ആദ്യ പകുതിയിലെ ഒരു ഗോളിന് രണ്ടാം പകുതിയിലെ രണ്ടുഗോളോടെ മറുപടി. അതും വിജയഗോൾ ഇഞ്ചുറി ടൈമിൽ. അങ്ങനെ ബ്രസീൽ ചിറകടിച്ചുയരുന്നു. പ്രീ-ക്വാർട്ടറിലേക്ക്. നെഞ്ചുതകർന്ന് ജപ്പാനീസ് പോരാളികൾ മുഖംപൊത്തിക്കിടന്നു. പക്ഷേ അവർക്ക് സല്യൂട്ട്. നിങ്ങൾ ലോകഫുട്‌ബോളിൽ ഏഷ്യൻ കരുത്തറിയിച്ചാണ് മടങ്ങുന്നത്.
ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ബ്രസീൽ രണ്ടു ഗോളടിച്ചത്. 29-ാം മിനിറ്റിൽ കയ്ഷു സാനോ ഏഷ്യൻ കരുത്തർക്കായി വലകുലുക്കി. ഡാനിലോയുടെ പാസ് കൃത്യമായി ഇന്റർസെപ്റ്റ് ചെയ്ത് മുന്നേറിയ സാനോ കസമിറോയെ ഡ്രിബിൾ ചെയ്ത് മുന്നേറി. പിന്നാലെ ബോക്‌സിന് പുറത്തുനിന്ന് ഉഗ്രൻ ഷോട്ടിലൂടെ വലകുലുക്കി. രണ്ടാം പകുതിയിൽ ഹെഡർ ഗോളിലൂടെ കാസമിറോ തിരിച്ചടിച്ചു. പിന്നാലെ 95-ാം മിനിറ്റിൽ മാർട്ടിനെല്ലിയിലൂടെ വിജയഗോൾ.
മത്സരത്തിന്റെ തുടക്കത്തിൽ ശ്രദ്ധയോടെയാണ് ഇരുടീമുകളും കളിച്ചത്. കൂടുതൽ ആക്രമണങ്ങൾക്ക് മുതിരാതെ പതിയെ ആണ് നീക്കങ്ങൾ നടത്തിയത്. അതുകൊണ്ടുതന്നെ ആരാധകർ പ്രതീക്ഷിച്ചതരത്തിലുള്ള ചടുലനീക്കങ്ങളൊന്നും ആദ്യ മിനിറ്റുകളിൽ പിറന്നില്ല. ബ്രസീൽ പന്ത് കൈവശം വെച്ച് അവസരങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. മറുവശത്ത് ജപ്പാൻ ഹൈബോൾ കളിച്ച് ബ്രസീൽ പ്രതിരോധത്തെ പിളർക്കാനാണ് ശ്രമിച്ചത്. അത് വിലപ്പോയില്ല. ബ്രസീലിന്റെ കരുത്തുറ്റ പ്രതിരോധനിരയെ അത്തരത്തിൽ മറികടക്കാനുള്ള പദ്ധതി പാളി. അതോടെ ജപ്പാൻ കോച്ച് മറുതന്ത്രമൊരുക്കി.
പിന്നീട് കളിയുടെ ഗതി മാറി. ജപ്പാൻ കടുത്ത ആക്രമണങ്ങളിലേക്ക് കടന്നു. കാസമിറോയ്ക്ക് മഞ്ഞക്കാർഡ് വാങ്ങേണ്ടിയും വന്നു. കിട്ടിയ അവസരങ്ങളിൽ ബ്രസീലും മുന്നേറി. വിനീഷ്യസ് ജൂനിയർ ഇടതുവിങ്ങിലും സ്‌ട്രൈക്കർ റോളിലുമൊക്കെ മാറി മാറി വന്നു. വലതുവിങ്ങിൽ നിന്ന് റയാനിലൂടെയും മുന്നേറ്റങ്ങളുണ്ടായി. എന്നാൽ കൗണ്ടർ അറ്റാക്കുകളിൽ ടൂർണമെന്റിലുടനീളം മികവുപുലർത്തിയ ഹജിമെ മൊറിയാസോയും സംഘവും കാനറികൾക്കെതിരേയും അതാവർത്തിച്ചു. പിന്നാലെ ബ്രസീലിനെ ഞെട്ടിച്ച് ഗോൾ.

error: Content is protected !!