ഐപിഎല്‍ ചരിത്രത്തിലാദ്യം, മുംബൈക്കെതിരെ സെഞ്ചുറിയുമായി ചരിത്രം കുറിച്ച് സഞ്ജു
ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരില്‍ മുംബൈ ഇന്ത്യൻസിനെതിരെ അപരാജിത സെഞ്ചുറിയിലൂടെ സഞ്ജു അടിച്ചെടുത്തത് നിരവധി റെക്കോര്‍ഡുകള്‍. ഐപിഎല്ലിന്റെ 19 സീസണ് നീണ്ട ചരിത്രത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ചുറി നേടുന്ന ആദ്യ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമെന്ന റെക്കോര്‍ഡാണ് സഞ്ജു ഇന്ന് അടിച്ചെടുത്തത്. ടി20 കരിയറിലെ എട്ടാം സെഞ്ചുറിയും ഐപിഎല്ലിലെ അഞ്ചാം സെഞ്ചുറിയുമാണ് സഞ്ജു മുംബൈക്കെതിരെ ഇന്ന് നേടിയത്. ഐപിഎല്‍ കരിയറില്‍ ആദ്യമായാണ് സഞ്ജു ഒരു സീസണില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്നത്.
എട്ട് സെഞ്ചുറികള്‍ നേടിയതോടെ ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി അടിച്ച താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്താനും സഞ്ജുവിനായി. 9 സെഞ്ചുറികള്‍ വീതം നേടിയിട്ടുള്ള വിരാട് കോലിയും അഭിഷേക് ശര്‍മയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. എട്ട് സെഞ്ചുറികള്‍ നേടിയിട്ടുള്ള രോഹിത് ശര്‍മക്കൊപ്പമാണ് സഞ്ജുവിപ്പോള്‍.
ഐപിഎല്ലിലെ അഞ്ചാം സെഞ്ചുറിയോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരങ്ങളില്‍ അഞ്ചാം സ്ഥാനത്തെത്താനും സഞ്ജുവിനായി. വിരാട് കോലി(8), ജോസ് ബട്ലര്(7), ക്രിസ് ഗെയ്ൽ(6), കെ എല്‍ രാഹുല്‍(5) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്.
