a
HomeIndian Newsഹിമാലയൻ മലനിരകൾ കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്

ഹിമാലയൻ മലനിരകൾ കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്

ഹിമാലയൻ മലനിരകൾ കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്

ഏഷ്യയുടെ ജലഗോപുരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിമാലയൻ മലനിരകൾ കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ മുതൽ മ്യാൻമർ വരെ നീളുന്ന ഹിന്ദുക്കുഷ് ഹിമാലയൻ മേഖലയിലെ മഞ്ഞുപാളികളുടെ അളവ് കഴിഞ്ഞ 23 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി പുതിയ പഠനം വ്യക്തമാക്കുന്നു. ഇത് ഏഷ്യയിലെ ഏകദേശം ഇരുനൂറ് കോടി ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന വലിയൊരു ജലപ്രതിസന്ധിക്ക് കാരണമായേക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
കാഠ്മണ്ഡു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് (ICIMOD) പുറത്തിറക്കിയ ‘എച്ച്കെഎച്ച് സ്നോ അപ്‌ഡേറ്റ് 2026’ പ്രകാരമാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 2025 നവംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ മഞ്ഞുപാളികളുടെ സാന്നിധ്യം (Snow persistence) ശരാശരിയേക്കാൾ 27.8 ശതമാനം കുറഞ്ഞതായാണ് കണ്ടെത്തൽ. വീണ മഞ്ഞ് എത്രത്തോളം കാലം മലനിരകളിൽ അവശേഷിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് മഞ്ഞുപാളികളുടെ ആരോഗ്യം ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.