ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്താൻ
ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്താൻ. പാകിസ്താൻ എയർപോർട്ട് അതോറിറ്റി പുറപ്പെടുവിച്ച നോട്ടാം അനുസരിച്ച് മെയ് 24-ന് ഇന്ത്യൻ സമയം പുലർച്ചെ 05:30 വരെ ഈ നിരോധനം നിലനിൽക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വ്യോമപാതകൾ അടച്ചത്. പാകിസ്താൻ 2025 ഏപ്രിൽ 24 മുതൽ ഇന്ത്യൻ വിമാനങ്ങളെ വിലക്കിയപ്പോൾ, തൊട്ടുപിന്നാലെ ഏപ്രിൽ 30 മുതൽ പാകിസ്താൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമപാത ഉപയോഗിക്കുന്നതിനും ഇന്ത്യ നിരോധനം ഏർപ്പെടുത്തി. ഒരു വർഷം പിന്നിടുമ്പോഴും അയൽരാജ്യങ്ങൾ തമ്മിലുള്ള ഈ നയതന്ത്ര സ്തംഭനാവസ്ഥ പരിഹാരമില്ലാതെ തുടരുകയാണ്.
