a
HomeIndian Newsനിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി മമതാ ബാനർജി.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി മമതാ ബാനർജി.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി മമതാ ബാനർജി.

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി മമതാ ബാനർജി. തിരഞ്ഞെടുപ്പ് ഫലം ഒരു ‌ഗൂഢാലോചനയുടെ ഫലമാണെന്നും താൻ പരാജയപ്പെട്ടിട്ടില്ലെന്നും ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ വാദിച്ചു. തൃണമൂൽ കോൺഗ്രസ് (ടിഎംസി) ‘ധാർമികമായി’ വിജയിച്ചുവെന്നും ബലം പ്രയോഗിച്ച് ഫലത്തെ സ്വാധീനിക്കുകയായിരുന്നുവെന്നും മമത ആരോപിച്ചു.
“ഞാൻ തോറ്റിരുന്നെങ്കിൽ രാജിവെക്കുമായിരുന്നു. എന്നാൽ സമ്മർദത്തിന് വഴങ്ങി ഞാൻ പടിയിറങ്ങുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ല. ഞങ്ങൾ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല; അതൊരു ബലപ്രയോഗമായിരുന്നു. ധാർമികമായി ഞങ്ങൾ തന്നെയാണ് വിജയിച്ചത്,” മമത പറഞ്ഞു.
പശ്ചിമ ബംഗാളിൽ 15 വർഷത്തെ ടിഎംസി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി 206 സീറ്റുകൾ നേടി വൻ വിജയം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മമതയുടെ ഈ പ്രതികരണം.
തങ്ങളുടെ പോരാട്ടം ബിജെപിയോടല്ല, മറിച്ച് ബിജെപിക്ക് വേണ്ടി പ്രവർത്തിച്ച തിരഞ്ഞെടുപ്പ് കമ്മീഷനോടായിരുന്നുവെന്ന് മമത ആരോപിച്ചു. വോട്ടെണ്ണൽ പ്രക്രിയയിൽ വൻ ക്രമക്കേടുകൾ നടന്നുവെന്നും ഏകദേശം 100 സീറ്റുകളിലെ ജനവിധി “കൊള്ളയടിക്കപ്പെട്ടു” എന്നും അവർ അവകാശപ്പെട്ടു. ടിഎംസി പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ വോട്ടെണ്ണൽ മനഃപൂർവം വൈകിപ്പിച്ചതായും അവർ കുറ്റപ്പെടുത്തി.