ലെബനനും ഇസ്രായേലും തമ്മില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാറിനെ പ്രശംസിച്ച് യുഎഇ.
ലെബനനും ഇസ്രായേലും തമ്മില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാറിനെ പ്രശംസിച്ച് യുഎഇ. കരാര്‍ ലെബനന്റെ പൂര്‍ണ്ണ പരമാധികാരം പുനസ്ഥാപിക്കുമെന്നാണ് പ്രശംസ. രാജ്യത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കരാര്‍ സഹായിക്കുമെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് അഭിപ്രായപ്പെട്ടു. ലെബനനോടുള്ള യുഎഇയുടെ പൂര്‍ണ ഐക്യദാര്‍ഢ്യവും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. സുരക്ഷ, സ്ഥിരത, എന്നിവയ്ക്കായുള്ള ലെബനന്‍ ജനതയുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്ന വിധത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് യുഎഇ വ്യക്തമാക്കി.
അതേസമയം പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഇറാനിലേക്ക് അമേരിക്കയുടെ ആക്രമണം ഇന്ന് നടന്നു. സമാധാനക്കരാറില്‍ ലോകം ആശ്വാസം കണ്ടെത്തുമ്പോഴാണ് വീണ്ടും ഇറാന്‍ -അമേരിക്ക സംഘര്‍ഷമുണ്ടാകുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ജൂണ്‍ 18ന് ധാരണാപത്രം ഒപ്പിട്ടശേഷം നടക്കുന്ന ആദ്യ സംഘര്‍ഷമാണ് ഇത്. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു .ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന് ആരോപിച്ച് പുലര്‍ച്ചെ ഇറാന്‍ ഡ്രോണ്‍ മിസൈല്‍ കേന്ദ്രങ്ങളിലേക്ക് അമേരിക്ക ആക്രമണം നടത്തി.
ഇതിന്റെ മറുപടിയായാണ് ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങളിലേക്ക് ഇറാന്റെ തിരിച്ചടിയുണ്ടായത്. ആക്രമണം നേരിട്ടതായി ബഹ്‌റൈന്‍ സ്ഥിരീകരിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച ബഹ്‌റൈന്‍ സമാധാനത്തക്കരാറിന് കോട്ടം വരുന്ന പ്രവൃത്തിയാണ് ഇറാനില്‍ നിന്നുണ്ടായതെന്ന് ആരോപിച്ചു. ബഹ്‌റൈന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഓരോ ഗള്‍ഫ് രാജ്യങ്ങളും ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മയും അപലപിച്ചു.അമേരിക്കന്‍ നടപടികളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് ഇറാന്റെ വാദം. കൂടുതല്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കാന്‍ അനുമതി നല്‍കിയതായും ഇറാന്‍ പറയുന്നു.