Trending News
HomeSportsഅന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ്. നാളെ അവസാനിക്കുന്ന ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം വിരമിക്കും
ഇംഗ്ലണ്ടിനായി 122 ടെസ്റ്റുകളും 114 ഏകദിനങ്ങളിലും 43 ട്വന്റി20യിലും കളിച്ച താരമാണ് ബെന്‍ സ്റ്റോക്‌സ്. 44 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനെ നയിക്കുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളുമാണ്. 2022 ലെ ഇംഗ്ലണ്ടിന്റെ ട്വന്റി 20 ലോകകപ്പ് നേട്ടത്തിലും പ്രധാന പങ്കാളിയായിരുന്നു. 2019 ഏകദിന ലോകകപ്പ് ഫൈനലിലെ മികച്ച കളിക്കാരനായി.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഐതിഹാസികമായ ഒരു ഇന്നിംഗ്‌സിന്റെ പേരിലാണ് അദ്ദേഹം എക്കാലവും ഓമിക്കപ്പെടുക. 2019ലെ ഹെഡിങ്‌ലി ടെസ്റ്റില്‍ 359 എന്ന റെക്കോര്‍ഡ് ചേസിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നായി ഇത് മാറി. 2019-ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ പുറത്താകാതെ നേടിയ 84 റണ്‍സ് ഇംഗ്ലണ്ടിനെ ആദ്യമായി ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതും നിര്‍ണായക നേട്ടമായി. ഇംഗ്ലീഷ് ക്രിക്കറ്റിന് സമീപകാലത്തുണ്ടായ പ്രധാനപ്പെട്ട നേട്ടങ്ങളിലൊക്കെത്തന്നെ ബെന്‍ സ്റ്റോക്‌സ് ഉണ്ടായിരുന്നു.
ഒരു നൈറ്റ് ക്ലബിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കല്‍.

error: Content is protected !!