Trending News
HomeCanada Newsവിന്നിപെഗിലെ പ്രശസ്ത വെള്ള ബൈസൺ ‘ബ്ലിസാർഡ്’ ഇനി ഓർമ

വിന്നിപെഗിലെ പ്രശസ്ത വെള്ള ബൈസൺ ‘ബ്ലിസാർഡ്’ ഇനി ഓർമ

വിന്നിപെഗിലെ പ്രശസ്ത വെള്ള ബൈസൺ ‘ബ്ലിസാർഡ്’ ഇനി ഓർമ

വിന്നിപെഗിലെ Assiniboine Park Zoo-യിലെ ഏറ്റവും ശ്രദ്ധേയവും സന്ദർശകരുടെ പ്രിയങ്കരവുമായിരുന്ന അപൂർവ വെള്ള ബൈസൺ ‘Blizzard’ 21-ാം വയസ്സിൽ ചരിഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആരോഗ്യനില മോശമായതിനെ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ബ്ലിസാർഡ് മരിച്ചതെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
ആരോഗ്യനിലയിൽ ഉണ്ടായ ഇടിവിന്റെ കാരണം കണ്ടെത്തുന്നതിനായി ബ്ലിസാർഡിനെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ ഇതിനകം തന്നെ ആരോഗ്യനില ദുർബലമായിരുന്ന ബ്ലിസാർഡ്, മെഡിക്കൽ നടപടിക്കിടെ പരിചരണ സംഘത്തിന്റെ ശ്രമങ്ങൾക്കിടയിലും മരണപ്പെടുകയായിരുന്നു.
2006-ലാണ് ബ്ലിസാർഡ് Assiniboine Park Zoo-യിലെത്തിയത്. അമേരിക്കയിലെ ഒരു റാഞ്ചറിൽ നിന്നുള്ള സമ്മാനമായാണ് ബ്ലിസാർഡ് വിന്നിപെഗിലെത്തിയത്. ഏകദേശം രണ്ട് പതിറ്റാണ്ടോളം മൃഗശാലയിൽ കഴിഞ്ഞ ബ്ലിസാർഡ് പിന്നീട് അവിടുത്തെ ഏറ്റവും തിരിച്ചറിയപ്പെടുന്ന മൃഗങ്ങളിലൊന്നായി മാറി.
വെള്ള ബൈസണുകൾ അത്യപൂർവമാണ്. പ്രത്യേകിച്ച് പല Indigenous സമൂഹങ്ങൾക്കും വെള്ള ബൈസൺ വലിയ സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം വഹിക്കുന്നതായി മൃഗശാല അധികൃതർ ചൂണ്ടിക്കാട്ടി. ബ്ലിസാർഡിന്റെ സാന്നിധ്യം വന്യജീവി സംരക്ഷണത്തെക്കുറിച്ചും പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധത്തെക്കുറിച്ചും ബൈസണുകളുടെ സാംസ്കാരിക പ്രാധാന്യത്തെക്കുറിച്ചും സന്ദർശകരെ ബോധവത്കരിക്കാൻ സഹായിച്ചതായും അധികൃതർ പറഞ്ഞു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ദശലക്ഷക്കണക്കിന് സന്ദർശകരെ ബ്ലിസാർഡ് ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തതായി Assiniboine Park Zoo അനുസ്മരിച്ചു. ജീവനക്കാരുടെയും സന്ദർശകരുടെയും മനസ്സിൽ പ്രത്യേക സ്ഥാനം നേടിയ ബ്ലിസാർഡിന്റെ ഓർമയും പൈതൃകവും തുടരുമെന്നും മൃഗശാല വ്യക്തമാക്കി.
ബ്ലിസാർഡിന് ആദരാഞ്ജലി അർപ്പിക്കാൻ മൃഗശാലയുടെ പ്രവേശന കവാടത്തിൽ condolence book-ഉം offering bowl-ഉംഒരുക്കും. Indigenous ഉപദേശകരുമായും സമൂഹാംഗങ്ങളുമായും ചേർന്ന് ബ്ലിസാർഡിന്റെ ജീവിതവും പൈതൃകവും ആദരിക്കുന്നതിനുള്ള കൂടുതൽ മാർഗങ്ങളും പരിഗണിക്കുന്നതായി മൃഗശാല അറിയിച്ചു.

error: Content is protected !!