Trending News
HomeCanada Newsവീടുകളുടെ ഊർജ കാര്യക്ഷമത വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി കാനഡ ഫെഡറൽ സർക്കാർ

വീടുകളുടെ ഊർജ കാര്യക്ഷമത വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി കാനഡ ഫെഡറൽ സർക്കാർ

വീടുകളുടെ ഊർജ കാര്യക്ഷമത വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി കാനഡ ഫെഡറൽ സർക്കാർ

രാജ്യത്ത് ഉയരുന്ന വൈദ്യുതി-ഊർജ ചെലവുകൾ കുറയ്ക്കുകയും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളുടെ ജീവിതച്ചെലവ് ലഘൂകരിക്കുകയും ചെയ്യുന്നതിനായി കാനഡ ഫെഡറൽ സർക്കാർ പുതിയ ഊർജ കാര്യക്ഷമത പദ്ധതികൾ പ്രഖ്യാപിച്ചു. Canada Greener Homes Affordability Program (CGHAP) എന്ന പദ്ധതിയുടെ വ്യാപനം ബ്രിട്ടീഷ് കൊളംബിയ, ക്യൂബെക്, നോവാ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നീ പ്രവിശ്യകളിലേക്ക് വ്യാപിപ്പിച്ചതായി സർക്കാർ അറിയിച്ചു. നിലവിൽ മാനിറ്റോബയിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി അർഹരായ വീട്ടുടമകൾക്കും വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങൾക്കും മുൻകൂർ ചെലവില്ലാതെ വീടുകളുടെ ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമാക്കും. ഹീറ്റ് പമ്പുകൾ സ്ഥാപിക്കൽ, ഇൻസുലേഷൻ, എയർ സീലിംഗ്, കാലാവസ്ഥാ സംരക്ഷണ നവീകരണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വീടുകളിലെ ഊർജ ഉപഭോഗം കുറയ്ക്കുകയും പ്രതിമാസ വൈദ്യുതി-ഹീറ്റിംഗ് ബില്ലുകൾ ഗണ്യമായി കുറയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മോൺട്രിയലിൽ നടന്ന International Energy Agency (IEA) Global Energy Efficiency Conference-ലാണ് ഊർജവും പ്രകൃതി വിഭവങ്ങളും സംബന്ധിച്ച മന്ത്രി ടിം ഹോഡ്ജ്സൺ ഈ പ്രഖ്യാപനം നടത്തിയത്. ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഉയർന്നുവരുന്ന ഊർജ ചെലവും പരിഗണിച്ച് കാനഡക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് കൊളംബിയയിൽ മാത്രം ഈ പദ്ധതിക്കായി ഫെഡറൽ സർക്കാർ ഏകദേശം 93.8 മില്യൺ ഡോളർഅനുവദിച്ചിട്ടുണ്ട്. പ്രവിശ്യാ സർക്കാരും BC Hydro, FortisBC എന്നിവയും ചേർന്ന് അധിക ധനസഹായം നൽകുന്നുണ്ട്. ഇതിലൂടെ ആയിരക്കണക്കിന് കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് സൗജന്യ ഊർജ നവീകരണ സേവനങ്ങൾ ലഭ്യമാകും.
സർക്കാരിന്റെ കണക്കുകൾ പ്രകാരം ഈ പദ്ധതി കുടുംബങ്ങളുടെ പ്രതിമാസ ചെലവ് കുറയ്ക്കുന്നതിനൊപ്പം ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും കുറയ്ക്കും. അതിലൂടെ ശുദ്ധ ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പരിസ്ഥിതി സംരക്ഷണത്തിനും സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.

error: Content is protected !!