a
HomeTechnologyബില്‍റ്റ് ഇന്‍ ക്യാമറയോടുകൂടിയ പുതിയ എയര്‍പോഡുകള്‍ പുറത്തിറക്കാന്‍ ആപ്പിള്‍.

ബില്‍റ്റ് ഇന്‍ ക്യാമറയോടുകൂടിയ പുതിയ എയര്‍പോഡുകള്‍ പുറത്തിറക്കാന്‍ ആപ്പിള്‍.

ബില്‍റ്റ് ഇന്‍ ക്യാമറയോടുകൂടിയ പുതിയ എയര്‍പോഡുകള്‍ പുറത്തിറക്കാന്‍ ആപ്പിള്‍.

ബില്‍റ്റ് ഇന്‍ ക്യാമറയോടുകൂടിയ പുതിയ എയര്‍പോഡുകള്‍ ആപ്പിള്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്നും കമ്പനി അവസാന വട്ട മിനുക്ക് പണികളിലാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എഐ സാധ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന ആപ്പിന്റെ ആദ്യ വെയറബിള്‍ ഡിവൈസാകുമിത്. ഡിവൈസിന്റെ പരിശോധനകളും മറ്റും അവസാന ഘട്ടത്തിലെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപ്പണ്‍ എഐ, മെറ്റ തുടങ്ങിയ കമ്പനികള്‍ സമാനമായ വെയറബിള്‍ ഡിവൈസുകള്‍ പുറത്തിറക്കാനിരിക്കെ ഇവ തമ്മിലൊക്കെ എന്താകും വ്യത്യാസമെന്ന ആകാംക്ഷയില്‍ കാത്തിരിക്കുകയാണ് ഉപയോക്താക്കള്‍.
ക്യാമറയോട് കൂടിയതെങ്കിലും ഈ പുത്തന്‍ ആപ്പിള്‍ എയര്‍പോഡുകള്‍ സെല്‍ഫിയെടുക്കാനോ വിഡിയോ റെക്കോര്‍ഡ് ചെയ്യാനോ പറ്റുന്നതായിരിക്കില്ല. ആപ്പിളിന്റെ ഇന്റേണല്‍ എഐ അസിസ്റ്റന്റിന്റെ കണ്ണുകള്‍ പോലെയാകും ബില്‍റ്റ് ഇന്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കുക. ഉപയോക്താവിന് ചുറ്റും എന്തെല്ലാം സംഭവിക്കുന്നെന്ന് കണ്ടെത്താനും മനസിലാക്കാനും സിറി സഹായിക്കും. ഉപയോക്താക്കളുടെ ചുറ്റുപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സിരി ക്യാമറകളില്‍ നിന്നുള്ള കുറഞ്ഞ റെസല്യൂഷന്‍ വിഷ്വല്‍ ഡാറ്റ ഉപയോഗിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നമ്മുക്ക് ചുറ്റും കാണുന്ന ഒരു ഒബ്ജക്ടിനെ ചൂണ്ടി കൃത്യമായി ചോദ്യങ്ങള്‍ ചോദിക്കാനും അറിയാനും ഇതുവഴി ഉപയോക്താവിന് സാധിക്കും. ഉപയോക്താക്കള്‍ മുമ്പ് കണ്ട എന്തെങ്കിലും ഓര്‍മ്മിപ്പിക്കാനോ കൂടുതല്‍ കാഴ്ചകളുമായി ബന്ധപ്പെട്ട ഡാറ്റ ഉപയാഗിച്ച് നാവിഗേഷന്‍ മെച്ചപ്പെടുത്താനോ ഈ ഡിവൈസിന് സാധിക്കും. ക്യാമറ യൂസ് ചെയ്യപ്പെടുകയാണെന്ന് സൂചിപ്പിക്കാന്‍ ചെറിയ എല്‍ഇഡി ലൈറ്റുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
മെറ്റ സ്മാര്‍ട്ട് ഗ്ലാസും സമാനമായി പ്രവര്‍ത്തിക്കുന്ന വെയറബിള്‍ ഡിവൈസാണ്. മെറ്റ ഗ്ലാസ് കണ്ണില്‍ വയ്ക്കുന്ന ഡിവൈസെങ്കില്‍ എയര്‍പോഡുകള്‍ കാതില്‍ വയ്ക്കുന്നവയാണ്. ഫസ്റ്റ് പേഴ്‌സണ്‍ പെര്‍സ്പക്ടീവില്‍ നിന്ന് വിഡിയോയും ഫോട്ടോയും മറ്റും ക്യാപ്ചര്‍ ചെയ്യാവുന്ന കഴിവ്, ജെസ്റ്റര്‍ കണ്‍ട്രോള്‍, ഫിറ്റ്‌നസ് ഇന്റഗ്രേഷന്‍ എന്നിവയെല്ലാം മെറ്റ സ്മാര്‍ട്ട് ഗ്ലാസില്‍ നിന്ന് മാത്രം പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.