Trending News
HomeEntertainment‘കാട്ടാളൻ’ ‘ദ ഹണ്ടർ ആന്തം’ പുറത്തിറക്കി മോഹൻലാൽ.

‘കാട്ടാളൻ’ ‘ദ ഹണ്ടർ ആന്തം’ പുറത്തിറക്കി മോഹൻലാൽ.

‘കാട്ടാളൻ’ ‘ദ ഹണ്ടർ ആന്തം’ പുറത്തിറക്കി മോഹൻലാൽ.

ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ സിനിമയിലെ ‘ദി ഹണ്ടർ ആന്തം’ പുറത്ത്. മോഹൻലാലിൻ്റെ പേജിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് ഒരുക്കിയിരിക്കുന്ന ഈ ഇലക്ട്രിഫൈയിങ് ആന്തം ആലപിച്ചിരിക്കുന്നത് നിഹാൽ സാദിഖും ഹനാൻ ഷായും എസ്‍വിഡിപിയും മുൻസും ചേർ‍ന്നാണ്. വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ കോയയും വിഘ്നേഷും എസ്‍വിഡിപിയും ചേർന്നാണ്. ആന്തം സംവിധാനം ചെയ്തിരിക്കുന്നത് അശ്വിൻ എസ്. കുമാർ. വിസ്മയ ദൃശ്യങ്ങളും ചടുലമായ ചുവടുകളും സംഗീതവും ഗാനത്തിൻ്റെ ഹൈലൈറ്റാണ്. മെയ് 28-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

error: Content is protected !!