Trending News
HomeIndian Newsനടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു

നടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു

നടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു

തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അവർ കുറച്ചുനാളായി ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ് സിനിമാ ലോകവും ആരാധകരും അതീവ ദുഃഖത്തോടെയാണ് ഈ വാർത്തയെ സ്വീകരിച്ചത്. തമിഴിലെ വിവിധ മാധ്യമങ്ങൾ ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
കൃത്യം മൂന്ന് വർഷം മുമ്പ് ഇതേ പ്രായത്തിൽ (85 വയസ്സ്)ത്തന്നെയാണ് അജിത്കുമാറിന്റെ അച്ഛൻ പി. സുബ്രഹ്മണ്യവും അന്തരിച്ചത്. 2023 മാർച്ച് 24-നായിരുന്നു അജിത്തിന്റെ പിതാവ് അന്തരിച്ചത്. മോഹിനി മണിയുടെ വേർപാടിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും അനുശോചനം രേഖപ്പെടുത്തി. നടൻ കമൽഹാസൻ, ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ, ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ തുടങ്ങിയവർ അജിത് കുമാറിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചു.

error: Content is protected !!