Trending News
HomeIndian Newsതൃശ്ശൂർ മുണ്ടത്തിക്കോട് വെടിമരുന്ന് പുരയിൽ വൻ സ്ഫോടനം

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിമരുന്ന് പുരയിൽ വൻ സ്ഫോടനം

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിമരുന്ന് പുരയിൽ വൻ സ്ഫോടനം

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോട്ടെ വെടിമരുന്ന് പുരകളിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. തിരുവമ്പാടി ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ നിർമ്മാണശാലയിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ അഞ്ചുപേരുടെ മൃതദേഹങ്ങളും മൂന്നുപേരുടെ ശരീരഭാഗങ്ങളുമാണ് കണ്ടെടുത്തതെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സ്ഥിരീകരിച്ചു.അപകടം നടന്ന സ്ഥലം ഇടുങ്ങിയ പാതയായതിനാൽ അഗ്നിശമന സേനയ്ക്ക് ആദ്യഘട്ടത്തിൽ എത്താൻ പ്രയാസം നേരിട്ടു. സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്‌സ് വാഹനങ്ങൾ അകത്തേക്ക് പ്രവേശിച്ചത്. വൈകുന്നേരം ആറ് മണിയോടെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പ്രദേശം ഇപ്പോഴും പുകയാൽ മൂടപ്പെട്ടിരിക്കുകയാണ്.

error: Content is protected !!