Trending News
HomeIndian NewsIPL 2026: മുംബൈ ഇന്ത്യൻസിനെ രണ്ടാം തവണയും കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്‌സ്

IPL 2026: മുംബൈ ഇന്ത്യൻസിനെ രണ്ടാം തവണയും കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്‌സ്

IPL 2026: മുംബൈ ഇന്ത്യൻസിനെ രണ്ടാം തവണയും കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്‌സ്

ഐപിഎൽ 2026-ൽ വീണ്ടും ക്ലാസിക് പോരാട്ടത്തിന്റെ ആവേശം.  മുംബൈ ഇന്ത്യൻസിനെ ഈ സീസണിൽ രണ്ടാം തവണയും കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്‌സ് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. നായകൻ റുതുരാജ് ഗെയ്‌ക്‌വാദും വെറ്ററൻ താരം ദിനേശ് കാർത്തികും അർധ സെഞ്ചുറികളുമായി തിളങ്ങിയ മത്സരത്തിൽ ആധികാരികമായ വിജയമാണ് സിഎസ്‌കെ സ്വന്തമാക്കിയത്.
മുംബൈയുടെ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ  18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 48 പന്തില്‍ 67 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. കാര്‍ത്തിക് ശര്‍മ (40 പന്തില്‍ പുറത്താവാതെ 54) റുതുരാജിന് നിര്‍ണായക പിന്തുണ നല്‍കി. തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ച റുതുരാജ് ഗെയ്‌ക്‌വാദ് ചെന്നൈക്ക് മികച്ച അടിത്തറ നൽകി.
ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികില്‍ ആറാം സ്ഥാനത്തേക്ക് കയറി. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് ചെന്നൈക്കുള്ളത്. മുംബൈ നാല് പോയിന്റമായി ഒമ്പതാം സ്ഥാനത്ത് തുടരുന്നു. ചെന്നൈക്ക് രണ്ടാം ഓവറില്‍ തന്നെ സഞ്ജു സാംസണിന്റെ (11) വിക്കറ്റ് നഷ്ടമായി. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കിള്‍ട്ടണ് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്.
ഗെയ്കവാദ് – കാര്‍ത്തിക് സഖ്യം ചേര്‍ന്ന് നേടിയ 98 റണ്‍സ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു. രണ്ടാം ഓവറില്‍ തന്നെ വില്‍ ജാക്‌സിന്റെ (1) വിക്കറ്റ് നഷ്ടമായി. പിന്നീട് റിക്കിള്‍ട്ടണ്‍ – ധിര്‍ സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റിക്കിള്‍ട്ടണെ പുറത്താക്കി നൂര്‍ അഹമ്മദ് ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്ന് വന്ന സൂര്യകുമാര്‍ യാദവ് (21) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.
പ്ലേ ഓഫ് സാധ്യതകൾക്ക് ഈ വിജയം ചെന്നൈക്ക് വലിയ കരുത്തേകും. മറുവശത്ത്, സീസണിൽ ചെന്നൈയോട് രണ്ടാം തവണയും പരാജയപ്പെട്ടത് മുംബൈ ഇന്ത്യൻസിന് വലിയ തിരിച്ചടിയാണ്.


Warning: Trying to access array offset on false in /home/u912493766/domains/mazhathullinews.ca/public_html/wp-content/themes/discussionwp/framework/modules/blog/templates/single/parts/single-navigation.php on line 65
error: Content is protected !!