a
HomePosts Tagged "Global Politics News" (Page 25)

Global Politics News Tag

ഡോ. വന്ദനദാസ് കൊലക്കേസിൽ വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ പ്രതി ജി. സന്ദീപ് അപ്പീലുമായി ഹൈക്കോടതിയിൽ.

പത്ത് വർഷം ഭരിച്ചവർ മാറട്ടെ എന്ന ചിന്തയാണ് എൽഡിഎഫിന്റെ പരാജയത്തിന് കാരണമായതെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെ റോമിലെത്തി. യു.എ.ഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയാണ് അദ്ദേഹം റോമിലെത്തിയത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തിനു തൊട്ടുപിന്നാലെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ചൈനയിലേക്ക്. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ചൈനയിലെത്തിയ പുട്ടിൻ, പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തും.

മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വാഹനങ്ങളില്‍ പതിമൂന്നാം നമ്പര്‍ ആര്‍ക്കും വേണ്ട. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രി പി പ്രസാദ് ആയിരുന്നു 13 ആം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. മന്ത്രിമാര്‍ ആരും 13 നമ്പര്‍ വാഹനം എടുത്തില്ലെങ്കില്‍ ടൂറിസം വകുപ്പ് വാഹനം ഉപയോഗിക്കും.

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ പുരോഗതിക്കുന്നതായി സഹായസമിതി. ഏത് നിമിഷവും നടപടി പൂർത്തിയായി എക്സിറ്റ് വിസ കിട്ടുമെന്ന പ്രതീക്ഷയിലാണെന്നും സമിതി അറിയിച്ചു. എക്സിറ്റ് വിസ ലഭിച്ചാൽ രാജ്യം വിടാൻ ആവശ്യമായ രേഖകൾ ഇന്ത്യൻ എംബസി ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.

വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ. ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയോജന വകുപ്പ് രൂപീകരിക്കാൻ തീരുമാനമായിരുന്നു.

വി.ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു.

എതിരാളികളുടെ വിമർശനങ്ങൾക്കിടയിലും, ഇതുവരെയുള്ള സൈനിക നടപടി "വളരെ ജനപ്രിയമാണ്" എന്ന് അവകാശപ്പെട്ടുകൊണ്ട്, ഇറാനുമായുള്ള സംഘർഷത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച ന്യായീകരിച്ചു.

ജൂണിൽ ആരംഭിക്കുന്ന ഫിഫ ഫുട്‌ബോൾ ലോകകപ്പിനുള്ള 26 അംഗ ബ്രസീൽ ടീമിനെ കോച്ച് കാർലോ ആൻസലോട്ടി പ്രഖ്യാപിച്ചു.