a
HomeIndian NewsWomen T20 World Cup: വനിതാ ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു

Women T20 World Cup: വനിതാ ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു

Women T20 World Cup: വനിതാ ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു

2026 ലെ വനിതാ ടി20 ലോകകപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അനുഭവപരിചയവും യുവത്വവും ഒത്തുചേരുന്ന ടീമിനെ വീണ്ടും ഹർമൻപ്രീത് കൗർ തന്നെ നയിക്കും. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, മുഖ്യ പരിശീലകൻ അമോൽ മുസുംദാർ, സെലക്ഷൻ കമ്മിറ്റി ചെയർപേഴ്‌സൺ അമിത ശർമ്മ, ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ എന്നിവർ പങ്കെടുത്ത സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് ശനിയാഴ്ച ടീമുകളെ തിരഞ്ഞെടുത്തത്.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ധാന, ഷെഫാലി വർമ്മ, റിച്ച ഘോഷ്, യസ്തിക ഭാട്ടിയ, നന്ദിനി ശർമ്മ, ക്രാന്തി ഗൗഡ്, രാധ യാദവ്, ജെമിമ റോഡ്രിഗ്സ്, രേണുക സിംഗ്, ശ്രേയങ്ക പട്ടീൽ, ശ്രീ ചരണി, അരുന്ധതി റെഡ്ഡി, അനുഷ്ക ശർമ്മ, ദീപ്തി ശർമ്മ.
ലോർഡ്‌സ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീം (ഇംഗ്ലണ്ടിനെതിരെ) : ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷെഫാലി വർമ, ജെമിമ റോഡ്രിഗസ്, പ്രതീക റാവൽ, ശ്രീ ചരണി, യാസ്തിക ഭാട്ടിയ, നന്ദിനി ശർമ്മ, ഹർലീൻ ഡിയോൾ, രേണുക സിങ് താക്കൂർ, ക്രാന്തി ഗൗഡ്, ക്രാന്തി ഗൗഡ്.