a
HomeIndian Newsഅധികാരം ഏറ്റെടുത്ത് ദിവസങ്ങൾക്കകം തമിഴ്‌നാട്ടിൽ ധനമന്ത്രിയെ മാറ്റി മുഖ്യമന്ത്രി വിജയ്

അധികാരം ഏറ്റെടുത്ത് ദിവസങ്ങൾക്കകം തമിഴ്‌നാട്ടിൽ ധനമന്ത്രിയെ മാറ്റി മുഖ്യമന്ത്രി വിജയ്

അധികാരം ഏറ്റെടുത്ത് ദിവസങ്ങൾക്കകം തമിഴ്‌നാട്ടിൽ ധനമന്ത്രിയെ മാറ്റി മുഖ്യമന്ത്രി വിജയ്

അധികാരം ഏറ്റെടുത്ത് ദിവസങ്ങൾക്കകം തമിഴ്‌നാട്ടിൽ ധനമന്ത്രിയെ മാറ്റി മുഖ്യമന്ത്രി വിജയ്.എൻ മാരി വിൽസണെയാണ് സംസ്ഥാനത്തിന്റെ പുതിയ ധനമന്ത്രിയായി നിശ്ചയിച്ചിരിക്കുന്നത്. മുതിർന്ന നേതാവായ കെ.എ. സെങ്കോട്ടയ്യനെ മാറ്റിയാണ് മാരി വിൽസണ് ധനകാര്യ വകുപ്പ് നൽകിയത്. സെങ്കോട്ടയ്യനെ പുതിയ റവന്യൂ മന്ത്രിയായി നിയമിക്കുകയും ചെയ്തു.
രണ്ട് കോൺഗ്രസ് പ്രതിനിധികൾ ഉൾപ്പെടെ 23 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തിയാണ് വിജയ് തന്റെ മന്ത്രിസഭ വിപുലീകരിച്ചത്. മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ മുഖ്യമന്ത്രി പുതിയ മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിക്കുകയും നേരത്തെ നൽകിയിരുന്ന ചില വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്തു.
പൊതുഭരണം, ജലവിതരണം എന്നിവയ്‌ക്കൊപ്പം സുപ്രധാനമായ ആഭ്യന്തര വകുപ്പും വിജയിയാണ് കൈകാര്യം ചെയ്യുന്നത്.തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ നൽകിയ പ്രധാന വാഗ്ദാനങ്ങളായ ക്രമസമാധാന പരിപാലനത്തിനും സ്ത്രീസുരക്ഷയ്ക്കും വിജയ് നൽകുന്ന മുൻഗണനയാണ് ആഭ്യന്തര വകുപ്പ് സ്വന്തമായി നിലനിർത്തിയതിലൂടെ വ്യക്തമാകുന്നത്. കൂടാതെ, തിരഞ്ഞെടുപ്പിൽ ടി.വി.കെയുടെ മിന്നും വിജയത്തിന് അടിത്തറയിട്ട യുവ വോട്ടർമാർക്കുള്ള സന്ദേശമെന്നോണം യുവജനക്ഷേമ വകുപ്പും അദ്ദേഹത്തിനാണ്.