a
HomeEntertainmentസമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം വേണം’: ലാൽ ജോസ്

സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം വേണം’: ലാൽ ജോസ്

സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം വേണം’: ലാൽ ജോസ്

സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകൾക്കിടെ ഓൺലൈൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ച മകൻ ചന്തുവിനെതിരെയുള്ള സൈബറാക്രമണം സങ്കടകരമെന്ന് സംവിധായകൻ ലാൽ ജോസ്. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമനിർമാണം വേണമെന്നും മൊബൈൽ ഫോണുമായി ആർക്കും എവിടെയും കയറിച്ചെല്ലാമെന്ന അവസ്ഥ ഉണ്ടാകരുതെന്നും ലാൽ ജോസ് പറഞ്ഞു. ദുബായിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായ സ്പെയ്സ് എല്ലാവർക്കുമുണ്ട്. ഒരു മൊബൈലുമായി ചിലർ എവിടെയും കയറി ചെല്ലുകയാണ്. അതിന് ലൈസെൻസ് വേണം. നിയമനിർമാണം നടത്തണം. സാഹചര്യം കൂടി മനസിലാക്കണം.
നടികൾ എവിടെ പോയാലും മൊബൈലുമായി ചിലർ പിന്നാലെ നടക്കുന്നു. എയർപോർട്ടിൽ നിന്ന് വരുമ്പോഴും ജിമ്മിൽ പോകുമ്പോഴുമൊക്കെ അവരുടെ പിറകെ നടക്കുകയാണ്. അവരുടെ കഴുത്തിലെ ലോക്കറ്റിനെ കുറിച്ച് പോലും ചോദിക്കുന്നവരാണ് ചിലർ.

വിരലിൽ എണ്ണാവുന്ന നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു സലിം കുമാർ. സിനിമയ്ക്ക് അപ്പുറം വ്യക്തിപരമായ ബന്ധമുണ്ടായിരുന്നു. കുടുംബങ്ങൾ തമ്മിൽ അടുത്ത ബന്ധമായിരുന്നെന്നും ലാൽ ജോസ് പറഞ്ഞു.