a
HomeIndian Newsപാക് ഭീകരതയ്ക്കെതിരെ രാജ്യം നൽകിയ ചുട്ട മറുപടി ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം വാർഷികത്തിൽ രാജ്യം.

പാക് ഭീകരതയ്ക്കെതിരെ രാജ്യം നൽകിയ ചുട്ട മറുപടി ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം വാർഷികത്തിൽ രാജ്യം.

പാക് ഭീകരതയ്ക്കെതിരെ രാജ്യം നൽകിയ ചുട്ട മറുപടി ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം വാർഷികത്തിൽ രാജ്യം.

പാക് ഭീകരതയ്ക്കെതിരെ രാജ്യം നൽകിയ ചുട്ട മറുപടി ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം ഒന്നാം വാർഷികത്തിൽ രാജ്യം. 88 മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷൻ സിന്ദൂറിൽ 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ പൂർണമായി തകർത്തത്. പാക്കിസ്ഥാനിലെ ഭീകര സംഘടനകളുടെ ഉന്നതരെയടക്കം ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ വകവരുത്തി. ഒന്നാം വാർഷികം കണക്കിലെടുത്ത് അതിർത്തി പ്രദേശങ്ങളിൽ അടക്കം കനത്ത ജാഗ്രതയിലാണ് പ്രതിരോധ സേന. ഓപ്പറേഷൻ സിന്ധൂറുമായി ബന്ധപ്പെട്ട പുതിയ ദൃശ്യങ്ങൾ പ്രതിരോധ സേനകൾ പുറത്തുവിട്ടു. ഇന്ന് ജയ്പൂരിൽ ഒന്നാം വാർഷികത്തിന്റെ ഭാഗമായി പ്രതിരോധ സേനകളുടെ സംയുക്ത വാർത്താ സമ്മേളനവും നടക്കും.
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സെന്റിനൽ-2, യുഎസ് ആസ്ഥാനമായ വാന്റർ (Vantor) എന്നീ ഉപഗ്രഹങ്ങളിൽ നിന്നുള്ള എട്ട് പാക് വ്യോമതാവളങ്ങളുടെ ഹൈ-റെസല്യൂഷൻ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ, തകർന്ന കെട്ടിടങ്ങൾ (ഹാംഗറുകൾ) പുനർനിർമ്മിക്കാൻ പാകിസ്ഥാൻ ശരാശരി ആറ് മുതൽ ഏഴ് മാസം വരെ എടുത്തതായി കാണുന്നു.
ചില താവളങ്ങളിൽ റൺവേകളിലെ കുഴികൾ അടയ്ക്കാൻ പോലും മാസങ്ങളെടുത്തു. മുരീദ്, സുക്കൂർ എന്നീ താവളങ്ങളിൽ നാശനഷ്ടങ്ങൾ അത്രമേൽ കഠിനമായതിനാൽ തകർന്ന കെട്ടിടങ്ങൾ പൂർണ്ണമായും പൊളിച്ചുനീക്കിയ ശേഷമാണ് പുനർനിർമ്മാണം തുടങ്ങിയത്.