a
HomeArticles Posted by Mazhathulli (Page 12)

Author: Mazhathulli

തിരുവനന്തപുരം (പൂജപ്പുര) മുതൽ കണ്ണൂർ (മുണ്ടയാട്) വരെയുള്ള കേരള ഹൈസ്പീഡ് റെയിൽവേ (KHSR) പാതയുടെ ഇടക്കാല റിപ്പോർട്ട് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും സമർപ്പിച്ചു.

ബെംഗളൂരുവിൽ ഐപിഎൽ ഫൈനലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്ക് വിലക്ക്. ബൈക്ക് റാലികൾ , റോഡ് ഷോ, വൻതോതിൽ ആളുകൾ കൂടുന്ന പരിപാടികൾ എന്നിവ പാടില്ലെന്നാണ് ബെംഗളൂരു പൊലീസിന്റെ നിർദേശം.

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി പാരീസ് സെയ്ന്റ് ജര്‍മ്മന്‍. അധിക സമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തില്‍ ആര്‍സനലിനെ 4-3ന് തകര്‍ത്താണ് പിഎസ്ജിയുടെ കിരീടനേട്ടം.

പുത്തൻ പ്രതീക്ഷകളുമായി ഒരു അധ്യയന വർഷത്തെ കൂടി വരവേൽക്കാൻ ഒരുങ്ങി കേരളം. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 42 ലക്ഷത്തോളം കുട്ടികളെ വരവേൽക്കാൻ ആണ് സ്കൂളുകൾ ഒരുങ്ങുന്നത്. ഒന്നാം ക്ലാസിൽ ഇത്തവണ മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികൾ എത്തും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.

ഇറാന്റെ സമുദ്രപരിധിയിൽ പ്രവേശിച്ച യു.എസ് സൈന്യത്തിന്റെ എം.ക്യു-1 ഡ്രോൺ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി). ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമമായ ഐ.ആർ.ഐ.ബി ആണ് വിവരം പുറത്തുവിട്ടത്.