a
HomeArticles Posted by Mazhathulli (Page 15)

Author: Mazhathulli

ഇറാന്‍ യുദ്ധം ആരംഭിച്ചിട്ട് ഇന്നേയ്ക്ക് മൂന്നൂ മാസം. സമാധാനചര്‍ച്ചകള്‍ തുടരുമ്പോഴും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിന്റെ കാര്യത്തിലും ആണവപദ്ധതിയുടെ കാര്യത്തിലും അമേരിക്കയും ഇറാനും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുകയാണ്.

ഒമാനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ഒമാന്‍ മറ്റെല്ലാ രാജ്യങ്ങളെയും പോലെ പെരുമാറണമെന്നും അല്ലെങ്കില്‍ തകര്‍ത്തു കളയുമെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാനും ഒമാനും ചേര്‍ന്ന് നിയന്ത്രിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ട്രംപ് തള്ളി.

റെക്കോർഡുകൾ തകർക്കുന്നതിലുള്ള വൈഭവ് സൂര്യവംശിയുടെ മികവ് ബുധനാഴ്ച വൈകുന്നേരവും തുടർന്നു. ന്യൂ ചണ്ഡീഗഡിൽ നടന്ന ഐപിഎൽ 2026 എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ ഈ 15കാരൻ, ഇന്നിംഗ്സിലെ ആദ്യ നാല് ഓവറിനുള്ളിൽ ഏഴ് സിക്സറുകൾ പറത്തിക്കൊണ്ടാണ് ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരം എന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് തകർത്തത്.

താരസംഘടനയായ 'അമ്മ'യുടെ കത്തിന് മറുപടി നൽകി രാജിവച്ച ജോയിന്റ് സെക്രട്ടറിയും നടിയുമായ അൻസിബ ഹസൻ. തന്റെ പരാതി കേൾക്കാൻ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടു

സൗദി പൗരനായ ബാലന്റെ കൊലപാതക കേസിൽ സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റിയാദ് ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹീം ബലിപെരുന്നാൾ ദിനത്തിൽ നാട്ടിൽ തിരിച്ചെത്തി.

മധ്യപൂർവേഷ്യൻ മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ പുറത്തുവന്ന യുഎസ്-ഇറാൻ കരട് തള്ളി അമേരിക്ക. 

ദക്ഷിണേന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച 'ദൃശ്യം 3' (Drishyam 3).

പുതിയ തമിഴ് സിനിമകളുടെ റിലീസ് തീയതി മുതൽ ഏഴ് ദിവസത്തേക്ക് സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലും പ്രതിദിനം അഞ്ച് ഷോകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ് ഉത്തരവ് പുറപ്പെടുവിച്ചു.

ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്താനും ചൈനയും  പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയ്ക്കെതിരെ വിമർശനമുന്നയിച്ച് ഇന്ത്യ.