ഇന്ത്യയെയും ദേശീയ ചിഹ്നത്തെയും നിരന്തരം അധിക്ഷേപിച്ചിരുന്ന പ്രവാസി മലയാളി യുഎസിൽ അറസ്റ്റിൽ.
സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയെയും ദേശീയ ചിഹ്നത്തെയും നിരന്തരം അധിക്ഷേപിച്ചിരുന്ന പ്രവാസി മലയാളി യുഎസിൽ അറസ്റ്റിൽ. കോട്ടയം പാലാ സ്വദേശി ആൽബിച്ചൻ മുരിങ്ങയിലാണ് (ആൽബിൻ മാത്യു) അറസ്റ്റിലായത്. മതിയായ രേഖകളില്ലാതെ അനധികൃതമായി യുഎസിൽ താമസിച്ചതിനാണ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കീഴിലുള്ള ഐസിഇ (ICE) വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 25 മുതൽ ഇയാൾ ജയിലിലാണ്.
