റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി.
അധികാരം ഏറ്റെടുത്ത് ദിവസങ്ങൾക്കകം തമിഴ്‌നാട്ടിൽ ധനമന്ത്രിയെ മാറ്റി മുഖ്യമന്ത്രി വിജയ്.എൻ മാരി വിൽസണെയാണ് സംസ്ഥാനത്തിന്റെ പുതിയ ധനമന്ത്രിയായി നിശ്ചയിച്ചിരിക്കുന്നത്.
പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ ഒരാൾ പാക് അധീന കശ്മീരിൽ കൊല്ലപ്പെട്ടു.പുൽവാമ ഭീകരാക്രമണ കാലയളവിൽ ഓവർ ഗ്രൗണ്ട് വർക്കറായി (ഒ.ജി.ഡബ്ല്യു) പ്രവർത്തിച്ചിരുന്ന, പാകിസ്ഥാൻ അനുകൂല ഭീകരസംഘടനയായ അൽ-ബദറിന്റെ മുഖ്യസൂത്രധാരനുമായ ഹംസ ബുർഹാനാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
സ്വന്തമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മന്ത്രാലയം രൂപീകരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം.
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ കനത്ത തിരിച്ചടി അവലോകനം ചെയ്യുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ നിർണായകയോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും
ബെംഗളൂരുവിൽനിന്ന് ദില്ലിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനിൽ അഗ്നിബാധ.വിമാനം ദില്ലിയിൽ സുരക്ഷിതമായി ഇറക്കിയതിനാൽ ഒഴിവായത് വൻ അപകടം. എല്ലാ യാത്രക്കാരും സുരക്ഷിതരെന്ന് എയർ ഇന്ത്യ.
ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര അവലോകന യോഗം ചേർന്നു.
പശ്ചിമേഷ്യൻ യുദ്ധം ജൂൺ മാസം വരെ നീണ്ടുനിൽക്കുകയാണെങ്കിൽ ഇന്ത്യയിൽ ഇന്ധനവില ഇനിയും കുത്തനെ ഉയർന്നേക്കുമെന്നും പണപ്പെരുപ്പം വർദ്ധിക്കുമെന്നും സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്നും അന്താരാഷ്ട്ര നാണയ നിധി (IMF) മുൻ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ഹാർവാർഡ് സർവ്വകലാശാല പ്രൊഫസറുമായ ഗീത
ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച്
ജൂൺ 12-ന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ ആതിഥേയത്വത്തിൽ ഫിഫ ലോകകപ്പ് ഫുട്ബോൾ ആരംഭിക്കാൻ വെറും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് മത്സരങ്ങൾ എവിടെ കാണാൻ സാധിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വലിയ അനിശ്ചിതത്വം നിലനിൽക്കുന്നു.
തമിഴ്‌നാട് നിയമസഭയിൽ മെയ് 13-ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) സർക്കാർ വിജയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വൻതോതിൽ കുതിരക്കച്ചവടം നടന്നതായി ആരോപണം.
ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ 66-ാം ജന്മദിനം. ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരമാണ് മോഹന്‍ലാല്‍. വില്ലന്‍ കഥാപാത്രത്തില്‍ തുടങ്ങി, നായകന്റെ സിംഹാസനമേറി, ഒടുവില്‍ അഭിനയത്തിന്റെ കുലപതിയായി മാറിയ ആ യാത്ര ഒരു പുരാവൃത്തം പോലെ മനോഹരമാണ്.
ഡോ. വന്ദനദാസ് കൊലക്കേസിൽ വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ പ്രതി ജി. സന്ദീപ് അപ്പീലുമായി ഹൈക്കോടതിയിൽ.
പത്ത് വർഷം ഭരിച്ചവർ മാറട്ടെ എന്ന ചിന്തയാണ് എൽഡിഎഫിന്റെ പരാജയത്തിന് കാരണമായതെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെ റോമിലെത്തി. യു.എ.ഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയാണ് അദ്ദേഹം റോമിലെത്തിയത്.
മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വാഹനങ്ങളില്‍ പതിമൂന്നാം നമ്പര്‍ ആര്‍ക്കും വേണ്ട. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രി പി പ്രസാദ് ആയിരുന്നു 13 ആം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. മന്ത്രിമാര്‍ ആരും 13 നമ്പര്‍ വാഹനം എടുത്തില്ലെങ്കില്‍ ടൂറിസം വകുപ്പ് വാഹനം ഉപയോഗിക്കും.
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ പുരോഗതിക്കുന്നതായി സഹായസമിതി. ഏത് നിമിഷവും നടപടി പൂർത്തിയായി എക്സിറ്റ് വിസ കിട്ടുമെന്ന പ്രതീക്ഷയിലാണെന്നും സമിതി അറിയിച്ചു. എക്സിറ്റ് വിസ ലഭിച്ചാൽ രാജ്യം വിടാൻ ആവശ്യമായ രേഖകൾ
വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ. ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയോജന വകുപ്പ് രൂപീകരിക്കാൻ തീരുമാനമായിരുന്നു.
വി.ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു.
അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികളുടെ ഇരുട്ടടി.
റഷ്യക്കെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഒരു മാസത്തേക്ക് കൂടി ഇളവ് അനുവദിച്ച് അമേരിക്കൻ ധനകാര്യ മന്ത്രാലയം ഉത്തരവിറക്കി.
വകുപ്പ് വിഭജനത്തില്‍ തട്ടിത്തടഞ്ഞ് മുഖ്യമന്ത്രി വി.ഡി.സതീശന്‍. സത്യപ്രതിജ്ഞക്ക് പിന്നാലെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി വിജ്ഞാപനം വരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായിട്ടില്ല.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ സ്വാധീനത്തിൽ കേരളത്തിന്റെ കയറ്റുമതി വരുമാനം ഇടിഞ്ഞു. കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2025-ൽ സംസ്ഥാനത്തിന്റെ കയറ്റുമതി വരുമാനം 45,753.43 കോടി രൂപയാണ്.