അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകൾ പാകിസ്താനുമായി പങ്കുവെക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇറ്റലിയോട് ഇന്ത്യ ആവശ്യപ്പെട്ടു.
2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ‘തുടരും’, ‘ഹൃദയപൂര്‍വം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മോഹന്‍ലാല്‍ മികച്ച നടനായി തിരഞ്ഞെടുത്തു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസും (ജിടി) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടി.
കോഹിനൂർ രത്‌നം ഇന്ത്യയ്ക്ക് തിരിച്ചു നൽകണമെന്ന് ബ്രിട്ടനിലെ ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയറും ഇന്ത്യൻ വംശജനുമായ സൊഹ്‌റാൻ മംദാനി.
ദളപതി വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകൻ' ഒടുവിൽ വെള്ളിത്തിരയിലേക്ക്.
ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട് അമേരിക്കയിലേക്ക് കടത്തിയ 14 മില്യൺ ഡോളർ (ഏകദേശം 117 കോടി രൂപ) മൂല്യമുള്ള 657 പുരാവസ്തുക്കൾ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഇന്ത്യയ്ക്ക് കൈമാറി.
വയനാട് ടൗണ്‍ഷിപ്പില്‍ താമസയോഗ്യമായ ഏഴ് വീടുകളുടെ താക്കോല്‍ കൈമാറി സർക്കാർ. 178 വീടുകളില്‍ എല്ലാ പരിശോധനയും പൂർത്തിയായ വീടുകളാണ് കൈമാറിയത്.
രാജ്യത്ത് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. മസ്തിഷ്‌ക മരണ സ്ഥിരീകരണത്തിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കാനാണ് സമിതി.
അനില്‍ അംബാനിയുടെ മുംബൈയിലെ ഫ്‌ലാറ്റും മകന്‍ ജയ് അന്‍ഷുല്‍ അംബാനിയുടെ ഖണ്ഡാലയിലെ ഫാംഹൗസും കണ്ടുകെട്ടി ഇ ഡി.
അസംസ്കൃത എണ്ണ വിലയിലെ കുതിച്ചുചാട്ടവും തിരഞ്ഞെടുപ്പിന് ശേഷം വില വർധനവ് ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കെ, പശ്ചിമ ബംഗാളിൽ ഏപ്രിൽ 29 ന് വോട്ടെടുപ്പ് അവസാനിച്ചതിനുശേഷം പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് സർക്കാർ ചൊവ്വാഴ്ച അറിയിച്ചു.
സൈനികാവശ്യങ്ങൾക്കായി 2025-ൽ ഏറ്റവും കൂടുതൽ പണം ചെലവാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാംസ്ഥാനത്ത്.
ടോഗോ പതാകയേന്തിയ കെമിക്കൽ ടാങ്കർ ഇറാൻ സൈന്യം തടഞ്ഞതിനെ തുടർന്ന് പേർഷ്യൻ ഗൾഫിലെ നാവികരുടെ സുരക്ഷ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്
മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിൽ (Free Trade Agreement) ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
റോക്കറ്റ് ശാസ്ത്രജ്ഞർ, സാറ്റലൈറ്റ് എഞ്ചിനീയർമാർ, മിഷൻ ഡിസൈനർമാർ എന്നിവരുടെ അടുത്ത തലമുറയെ വളർത്തിയെടുക്കുന്നതിനുള്ള ധീരമായ മുന്നേറ്റത്തിന്റെ ഭാഗമായി, സർവകലാശാലകളിലും കോളേജുകളിലുമായി ഏഴ് ബഹിരാകാശ ലബോറട്ടറികളുടെ ആദ്യ ബാച്ച് ഇന്ത്യ ആരംഭിക്കാൻ ഒരുങ്ങുന്നു.
ഏഷ്യയുടെ ജലഗോപുരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിമാലയൻ മലനിരകൾ കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്
ലോകപ്രസിദ്ധമായ തൃശ്ശൂർ പൂരം ഇന്ന്. നാടിനെ നടുക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങളില്ലാതെയാണ് പൂരം
ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരില്‍ മുംബൈ ഇന്ത്യൻസിനെതിരെ അപരാജിത സെഞ്ചുറിയിലൂടെ സഞ്ജു അടിച്ചെടുത്തത് നിരവധി റെക്കോര്‍ഡുകള്‍
പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ക്രിക്കറ്റിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ഒരു മനുഷ്യന്‍. ടീം ഇപ്പോഴും പ്രതിസന്ധി നേരിടുമ്പോള്‍, പുതിയ പോരാളികള്‍ പകച്ചു നില്‍ക്കുമ്പോള്‍ ഒരു വിളിക്കപ്പുറം ഉപദേശങ്ങളുമായി ഓടിയെത്തുന്ന പ്രതിഭ.
സംസ്ഥാന നിയമം ലംഘിച്ചാൽ ഇനി പിഴയൊടുക്കിയാലും മദ്യം കൊണ്ടുപോകാനാവില്ല
ആശിർവാദ് സിനിമാസിനെതിരെ ആമസോൺ പ്രൈം നൽകിയ ഹർജിയിലാണ് നടപടി.
പ്രശസ്ത ഭജന സംഘമായ ‘നന്ദഗോവിന്ദം’ അവതരിപ്പിച്ച ക്രിസ്തീയ ഭക്തിഗാനത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം പുകയുന്നു. കോട്ടയം വെമ്പിങ്കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയാണ്
തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
കായികമേഖലയില്‍ നിരോധിക്കപ്പെട്ട ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ലോക രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ മുന്‍നിരയില്‍ സ്ഥാനം നേടി.