കാനഡയിൽ സമീപകാലത്ത് നടന്ന ചില ആക്രമണങ്ങൾക്ക് പിന്നിൽ ഇറാന്റെ രഹസ്യാന്വേഷണ ഏജൻസികൾക്ക് ബന്ധമുണ്ടാകാമെന്ന വിലയിരുത്തലുമായി പുതിയ ഇന്റലിജൻസ് റിപ്പോർട്ട്.
ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ദോഹയിൽ കൂടിക്കാഴ്ച നടത്തുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് നേർവിപരീതമായി, വരും ദിവസങ്ങളിൽ അമേരിക്കയുമായി ഒരു ചർച്ചയും നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ തിങ്കളാഴ്ച അറിയിച്ചു.
ചരക്കുകപ്പൽ ആക്രമിച്ചതിനുള്ള മറുപടിയെന്നു പറഞ്ഞ് ഇറാന്റെ സൈനിക നിരീക്ഷണ കേന്ദ്രങ്ങൾ, ആശയവിനിമയ സൗകര്യങ്ങൾ, വ്യോമപ്രതിരോധസംവിധാനങ്ങൾ, ഡ്രോൺ സംഭരണകേന്ദ്രം, കടൽമൈനുകൾ സ്ഥാപിക്കാനുള്ള സംവിധാനങ്ങൾ എന്നിവ ശനിയാഴ്ച യു.എസ്. ആക്രമിച്ചു.
ഖത്തറിൽ മിസൈലാക്രമണത്തിൽ നാവികൻ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഖത്തർ സ്വദേശിയാണ് മരിച്ചതെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
രാവിലെ 6 മണിയോടെയാണ് ഹെലികോപ്റ്റർ തകർന്നു വീണതെന്ന് സൗദി ഊർജ്ജ മന്ത്രാലയം അറിയിക്കുന്നത്. ഹെലികോപ്റ്റർ അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല, അന്വേഷണം തുടരുകയാണ്.
സുരക്ഷ, സ്ഥിരത, എന്നിവയ്ക്കായുള്ള ലെബനന്‍ ജനതയുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്ന വിധത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് യുഎഇ വ്യക്തമാക്കി.
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കടുക്കുന്നു. ഇറാന് നേരെ വീണ്ടും അമേരിക്ക ആക്രമണം നടത്തി.
ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ടെഹ്‌റാൻ ആരോപിച്ചതിനെത്തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള ദുർബലമായ വെടിനിർത്തൽ സമ്മർദ്ദത്തിലായി.
ഇറാൻ സംഘർഷത്തിനിടയിൽ സ്റ്റാർലിങ്ക് ടെർമിനലുകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന്, ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികൾ സർക്കാർ ഫലത്തിൽ മരവിപ്പിച്ചു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ നരേന്ദ്ര മോദിക്ക് ആശംസകളുമായി ആഗോള നേതാക്കൾ.
ഒമാൻ തീരത്ത് അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണതിന് പിന്നാലെ ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ച് അമേരിക്ക.
ആണവകരാർ യാഥാർഥ്യമാകും എണ്ണവില കുത്തനെ കുറയുമെന്നും ട്രംപ് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ റഡാര്‍ സൈറ്റുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യകപ്പലുകള്‍ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണുകള്‍ അയച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി.
ദീർഘനാളായി തുടരുന്ന സംഘർഷങ്ങൾക്ക് താൽക്കാലിക ശമനം വരുത്തി, സമഗ്രമായ വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രയേലും ലബനനും ധാരണയിലെത്തിയിരുന്നു.
കുവൈറ്റ് വിമാനത്താവളത്തിനുനേരെ ബുധനാഴ്ച ഉണ്ടായ ആക്രമണത്തിൽ മരിച്ചത് ഇന്ത്യക്കാരൻ. മരിച്ചത് മധ്യപ്രദേശ് സ്വദേശി ആണെന്നാണ് അനൗദ്യോഗിക വിവരം
പശ്ചിമേഷ്യയിൽ കടുത്ത യുദ്ധഭീതി ഉയർത്തിക്കൊണ്ട്, കുവൈറ്റിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ തങ്ങൾ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെട്ടു.
ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ ഇടംനേടി മലയാളിയായ തഹ്‌സിന്‍ മുഹമ്മദ്. ഖത്തര്‍ ടീമിന് വേണ്ടിയാണ് കണ്ണൂര്‍ സ്വദേശികളുടെ മകനായ തഹ്‌സിന്‍ പന്തുതട്ടുക
പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കാൻ ഇറാൻ സർക്കാരിനെയും നിരോധിത സ്ഥാപനങ്ങളെയും സഹായിച്ചുവെന്നാരോപിച്ച് ഇറാനിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ 'നോബിടെക്‌സിന്' മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി.
വധിക്കപ്പെട്ട് മൂന്ന് മാസത്തിനൊടുവിൽ, മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയിക്കായുള്ള വിലാപയാത്രയ്ക്ക് ഒരുക്കങ്ങൾ തുടങ്ങി ഇറാൻ
ലെബനനിൽ ഇസ്രായേൽ നടത്തുന്ന സൈനിക അധിനിവേശം ക്രമാതീതമായി ശക്തമാക്കുന്നതിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് നേരെ കടുത്ത അസഭ്യവർഷവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്
ഇറാന്‍ ജനതയുടെ അവകാശങ്ങള്‍ സുരക്ഷിതമാക്കാതെ യുഎസുമായി ഒരു കരാറും ഒപ്പിടില്ലെന്ന് ഇറാന്‍.
രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ 2 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തി.
ഇറാന്റെ സമുദ്രപരിധിയിൽ പ്രവേശിച്ച യു.എസ് സൈന്യത്തിന്റെ എം.ക്യു-1 ഡ്രോൺ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി). ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമമായ ഐ.ആർ.ഐ.ബി ആണ് വിവരം പുറത്തുവിട്ടത്.